കാലിക്കറ്റ് സർവ്വകലാശാല ഡി – സോൺ കലോത്സവത്തിലെ സംഘർഷത്തിൽ പൊലീസ് സേനയ്ക്കുള്ളിൽ നടപടി. ചേർപ്പ് സിഐ കെ കെ ഒ പ്രദീപിനെ സസ്പെൻഡ് ചെയ്തു. കെഎസ്‌യു പ്രവർത്തകർക്ക് ആംബുലൻസ് ഏർപ്പാടാക്കി നൽകിയത് ഉൾപ്പെടെയുള്ള സംഭവങ്ങളിലാണ് സസ്പെൻഷൻ.കലോത്സവത്തിനിടെ ഉണ്ടായ സംഘർഷം നിയന്ത്രിക്കുന്നതിലും തുടർ സംഘർഷങ്ങൾ ഒഴിവാക്കുന്നതിലും പൊലീസിന് ഗുരുതര വീഴ്ച ഉണ്ടായെന്ന ആരോപണം നിലനിൽക്കെയാണ് നടപടി. കെഎസ് യു പ്രവർത്തകരെ പൊലീസ് തന്നെ ആംബുലൻസിൽ കയറ്റി വിട്ടതും വിവാദമായിരുന്നു.
WE ONE KERALA -NM
Post a Comment