'മൊണാർക്ക്' ടെയ്‌ലർ മെയ്ഡ് ഗ്രൂമിങ്ങിന്റെ പുതിയ സ്റ്റോർ കണ്ണൂർ ഫാമിലി വെഡിങ് സെന്ററിൽ തുറന്നു.


കണ്ണൂർ: പുരുഷ വസ്ത്ര ഡിസൈനിങ്ങിലെ പ്രഗൽഭരായ 'മൊണാർക്ക്' ടെയ്‌ലർ മെയ്ഡ് ഗ്രൂമിങ്ങിന്റെ പുതിയ സ്റ്റോർ കണ്ണൂർ ഫാമിലി വെഡിങ് സെന്ററിൽ തുറന്നു. ഫാമിലി വെഡിങ് സെന്റർ ചെയർമാൻ ഇമ്പിച്ചി അഹമ്മദ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പ്രശസ്‌ത ഗായകൻ കണ്ണൂർ സലീൽ സലീം മുഖ്യാതിഥിയായി. മൂന്നു പതിറ്റാണ്ടിലേറെയായി പുരുഷ വിവാഹ വസ്ത്രങ്ങളിലെ ഏറ്റവും മികച്ച കളക്ഷനും ഡിസൈനും നൽകുന്ന 'മൊണാർക്ക്' ടെയ്‌ലർ  മെയ്ഡ് ഗ്രൂമിംങ്ങിന്റെ ഏറ്റവും പുതിയ സ്റ്റോറാണ് കണ്ണൂരിൽ തുറന്നത്. അത്യാധുനിക സൗകര്യങ്ങളും വിദഗ്ധ  ജീവനക്കാരും ഉൾക്കൊള്ളുന്ന മോണാർക്കിന്റെ പുതിയ ഷോറൂം കണ്ണൂരുകാർക്ക് ഒരു നവ്യാനുഭവമായിരിക്കും. "ഏറ്റവും മികച്ച ഗ്രൂമിങ് എക്സ്പീരിയൻസ് സാധരണക്കാർക്ക് ലഭ്യമാക്കുന്നതിൽ വലിയ സന്തോഷമുണ്ട്,  ഓരോരുത്തർക്കും ആത്മവിശ്വാസവും പ്രൗഡിയും നൽകുന്ന സ്റ്റൈലുകളാണ് 'മൊണാർക്ക്' എന്നും അവതരിപ്പിക്കുന്നത്" - ഫാമിലി വെഡിങ് സെന്റർ ചെയർമാൻ ഇമ്പിച്ചി അഹമ്മദ് പറഞ്ഞു. "കസ്റ്റമേഴ്സിന്റെ ഇഷ്ടാനുസരണം വസ്ത്രങ്ങൾ ഡിസൈൻ ചെയ്യാനും ഏറ്റവും മികച്ച സ്റ്റൈലുകൾ അവതരിപ്പിക്കാനും മോണാർക്ക് എന്നും മുൻപന്തിയിലാണ്. ഏറ്റവും മികച്ച ഗുണനിലവാരവും മികച്ച ഡീറ്റെയിലിങ്ങും ലഭ്യമാക്കുക വഴി കണ്ണൂരിലെ ഏറ്റവും മികച്ച ഗ്രൂമിംഗ് ഡെസ്റ്റിനേഷനായി മാറാനാണ് 'മൊണാർക്ക്' തയ്യാറെടുക്കുന്നത്" ഫാമിലി വെഡിങ് സെന്റർ കണ്ണൂർ ജനറൽ മാനേജർ റിയാക്കത്ത് പറഞ്ഞു. കണ്ണൂർ ഫാമിലി വെഡിങ് സെന്റർ മാനേജിംഗ് ഡയറക്ടർമാരായ അബ്ദുൽബാരി, അബ്ദുസ്സലാം, മുജീബ് റഹ്മാൻ എന്നിവർ ആശംസകൾ നേർന്നു. കണ്ണൂർ ഷോറൂം അസിസ്റ്റന്റ് ജനറൽ മാനേജർ സുബൈർ, മാനേജ്മെന്റ് അംഗങ്ങളായ ജിതിൻ രാജ്, നിസാർ, നിജാസ്, സാബിത്, ഷബീഹ്, നിഹാൽ, അഷ്‌കർ, അപർണ എന്നിവർ പങ്കെടുത്തു.



Post a Comment

Previous Post Next Post

AD01