കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞ് മൂന്നുപേര്‍ മരിച്ച സംഭവത്തിൽ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. ഗുരുവായൂര്‍ ദേവസ്വം ഉദ്യോഗസ്ഥന്‍ തിങ്കളാഴ്ച നേരിട്ട് ഹാജരാകണമെന്ന് ദേവസ്വം ബഞ്ച് നിർദേശിച്ചു. ഗുരുവായൂര്‍ ദേവസ്വത്തോടും, വനം വകുപ്പിനോടും കോടതി വിശദീകരണം തേടി. ഇത്തരം അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ആര്‍ക്കെതിരെയാണ് കേസെടുക്കേണ്ടതെന്ന് ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. എന്തിനാണ് ഇത്ര ദൂരത്തേക്ക് ആനയെ കൊണ്ടുപോയതെന്നും ഹൈക്കോടതി ആരാഞ്ഞു. ദേവസ്വം ലൈവ് സ്റ്റോക് ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണം. ആനയുടെ ഭക്ഷണ, യാത്ര രജിസ്റ്റര്‍ ഉള്‍പ്പടെയുള്ള രേഖകള്‍ ഹാജരാക്കണം. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും. അതേസമയം, കൊയിലാണ്ടിയിൽ ആന ഇടഞ്ഞ ഉണ്ടായ മരണത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് വ്യക്തമാക്കി മന്ത്രി എകെ ശശീന്ദ്രൻ. ഇന്ന് ഉച്ചയോടെ റിപ്പോർട്ട് ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. സംഭവത്തിൽ നാട്ടാന പരിപാലന ചട്ടം ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. വെടിക്കെട്ടിന്‍റെ ശബ്ദം കേട്ട് ആനകൾ വിരണ്ടു എന്നാണ് പ്രാഥമിക നിഗമനം. വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയാൽ നടപടി ഉണ്ടാകും. കേസ് എടുത്ത് അന്വേഷിക്കണോ എന്ന കാര്യം പരിശോധിക്കുകയാണെന്നും മന്ത്രി പറഞ്ഞു. വെടിക്കെട്ട് നടത്താൻ അനുമതി ഉണ്ടോയെന്നും ആനകളെ എഴുന്നള്ളിക്കാൻ അനുമതി ഉണ്ടോയെന്നും അന്വേഷിക്കും. ഹൈക്കോടതിയുടെ ചില നിബന്ധനകൾ അപ്രായോഗികം എന്നും മന്ത്രി പറഞ്ഞു. കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞുണ്ടായ അപകടത്തിൽ അന്തിമ റിപ്പോർട്ട് ഇന്ന് വൈകീട്ട് നൽകുമെന്ന് സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ കീർത്തി വ്യക്തമാക്കി. പ്രാഥമിക റിപോർട്ട് 11 മണിയോടെ സമർപ്പിക്കുമെന്നും നിയമ ലംഘനം ഉണ്ടെങ്കിൽ കർശന നടപടിക്ക് ശുപാർശ ചെയ്യുമെന്നും വ്യക്തമാക്കി. ആനകൾ തമ്മിൽ അകലം ഉണ്ടായിട്ടുണ്ട് എന്ന് പ്രാഥമിക മൊഴി ഉണ്ട്. എങ്കിലും വിശദമായ പരിശോധന നടത്തും. ആശുപത്രിയിൽ എത്തി പരിക്കേറ്റവരിൽ നിന്നും വിവരം ശേഖരിക്കും. രണ്ട് ആനകൾക്കും എഴുന്നള്ളിക്കാൻ അനുമതി ഉണ്ടായിരുന്നു. നാട്ടാന പരിപാലന ചട്ടം ലംഘിച്ചോ എന്ന് പരിശോധിക്കും എന്നും പറഞ്ഞു.

إرسال تعليق