ഗാസയില്‍ നിന്നും ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍.. ഭീഷണിയുമായി ട്രംപ്!


ഗാസയില്‍ നിന്നും എല്ലാ ബന്ദികളെയും മോചിപ്പിക്കാന്‍ സമയപരിധി നിശ്ചയിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മറ്റൊരു മുന്നറിയിപ്പ് കൂടി നല്‍കിയിരിക്കുകയാണ്. ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ വീണ്ടും ആക്രമണം തുടങ്ങുമെന്നാണ് ട്രംപിന്റെ ഭീഷണി. ഇസ്രയേല്‍ – ഹമാസ് വെടിനിര്‍ത്തല്‍ റദ്ദാക്കാന്‍ ആഹ്വാനം ചെയ്യുമെന്നും ട്രംപ് ഭീഷണി മുഴക്കുന്നുണ്ട്. കഴിഞ്ഞ മാസം 19ന് നിലവില്‍ വന്ന ആറ് ആഴ്ചത്തെ വെടിനിര്‍ത്തല്‍ കരാറിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി ബന്ദികളെ കൈമാറാന്‍ കഴിയില്ലെന്ന് ഹമാസ് പ്രതികരിച്ചിരുന്നു. ഇതോടെയാണ് യുഎസ് ഇടപെടല്‍. ഹമാസിന്റെ നീക്കം ഭയാനകമെന്ന് അഭിപ്രായപ്പെട്ട ട്രംപ് വെടിനിര്‍ത്തലിന് ശേഷം എന്താണ് ചെയ്യേണ്ടതെന്ന് ഇസ്രയേല്‍ തീരുമാനിക്കട്ടെയെന്നും അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു. ശേഷിക്കുന്ന ബന്ദികളെയും തിരികെ വേണമെന്നും എന്റെ കാര്യമാണ് ഞാന്‍ പറയുന്നത്. ഇസ്രയേലിന് വേണ്ടത് ചെയ്യാം. അതേസമയം എന്നെ സംബന്ധിച്ച് ശനിയാഴ്ച രാത്രി 12 മണിക്ക് ബന്ദികളെല്ലാം ഇവിടെ ഇല്ലെങ്കില്‍ നരകം സൃഷ്ടിക്കും എന്നാണ് ട്രംപിന്റെ മുന്നറിയിപ്പ് സ്വരം. ഗാസ വാങ്ങുകയും സ്വന്തമാക്കുകയും ചെയ്യുമെന്ന് മുമ്പ് ട്രംപ് പറഞ്ഞിരുന്നു. അവശേഷിക്കുന്ന ഗാസ ഇടിച്ചുനിരത്തും ഹമാസ് അടക്കം ആരുമുണ്ടാവില്ല. ഗാസ വലിയ റിയല്‍ എസ്റ്റേറ്റ് സ്ഥലമാണ്. അമേരിക്ക മനോഹരമായി അത് പുനര്‍നിര്‍മിക്കുകയും സ്വന്തമാക്കുകയും ചെയ്യുമെന്നാണ് ട്രംപ് പറഞ്ഞത്.



Post a Comment

Previous Post Next Post

AD01

 


AD02