വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണം ചെറുക്കുമെന്ന് എസ്എഫ്‌ഐ; സംസ്ഥാന സമ്മേളനം നാളെ സമാപിക്കും


ഉന്നത വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണം ചെറുക്കുക എന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ട് എസ്എഫ്‌ഐ 35-ാമത് സംസ്ഥാന സമ്മേളനം. പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാം ദിനമായ ഇന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍ മേലുള്ള പൊതു ചര്‍ച്ച തുടരുന്നു. സമ്മേളനം നാളെ സമാപിക്കും. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഇരുണ്ട യുഗത്തിലേക്ക് വലിച്ചിഴക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. സംഘപരിവാര്‍ സര്‍ക്കാരിന്റെ തീവ്രമായ കാവിവല്‍കരണ പദ്ധതികളെ വിദ്യാര്‍ത്ഥി സമൂഹവും, പൊതു സമൂഹവും മുഴുവന്‍ ശക്തിയുമുപയോഗിച്ച് ചെറുക്കണമെന്ന് സമ്മേളനം പ്രമേത്തിലൂടെ ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാം ദിനമായ ഇന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടിന് മേലുള്ള പൊതു ചര്‍ച്ച തുടയുകയാണ്. സമ്മേളനത്തിന്റെ ഭാഗമായി രക്തസാക്ഷി കുടുംബങ്ങളെ സദസില്‍ ആദരിച്ചു. അഭിമന്യൂ – ധീരജ് നഗറില്‍ നടക്കുന്ന 35-ാമത് സംസ്ഥാന സമ്മേളനത്തില്‍ നാളെയും പൊതു ചര്‍ച്ച തുടരും. ചര്‍ച്ചയ്ക്കുളള മറുപടിക്ക് ശേഷം പുതിയ ഭാരവാഹികളെയും സംസ്ഥാന കമ്മിറ്റിയേയും തിരഞ്ഞെടുക്കും.

Post a Comment

Previous Post Next Post

AD01

 


AD02