സംസ്ഥാന അന്തർജില്ലാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്: സീനിയർ വിഭാഗം മത്സരങ്ങൾ തുടങ്ങി


സംസ്ഥാന അന്തർജില്ലാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ സീനിയർ വിഭാഗം മത്സരങ്ങൾ കണ്ണൂർ കക്കാട് ഡ്രീംസ് അരീനയിൽ രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ദ്രോണാചാര്യ അവാർഡ് ജേതാവ് ബാഡ്മിൻറൺ അസോസിയേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡൻറ് എസ് മുരളീധരനെ ചടങ്ങിൽ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു.

കേരള ബാഡ്മിൻറൺ (ഷട്ടിൽ) അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. അനിൽ അമ്പലക്കര അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ ഡോ. പി കെ ജഗന്നാഥൻ, കണ്ണൂർ ജില്ലാ ബാഡ്മിൻറൺ അസോസിയേഷൻ പ്രസിഡൻറ് കെ പി അബ്ദുൽ അസീസ്, വൈസ് പ്രസിഡൻറ് കെ രാജേഷ്, ജില്ലാ നെറ്റ്ബാൾ അസോസിയേഷൻ പ്രസിഡൻറ് ഷാഹിൻ പള്ളിക്കണ്ടി, ജില്ലാ അക്വാട്ടിക് അസോസിയേഷൻ പ്രസിഡൻറ് ഷാബിൻകുമാർ യുപി എന്നിവർ സംസാരിച്ചു.


(പടം:


*എൽഎസ്എസ്, യുഎസ്എസ് വിദ്യാർഥികൾക്ക് പരിശീലനം*


കല്ല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി എൽഎസ്എസ് യുഎസ്എസ് വിദ്യാർഥികൾക്കുള്ള പരിശീലനം മാടായി ബാങ്ക് ഓഡിറ്റോറിയത്തിൽ എം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. എസ്എസ്‌കെ ജില്ലാ പ്രോഗ്രാം കോ ഓർഡിനേറ്റർ ഇ സി വിനോദ് അധ്യക്ഷനായി. എം ആദർഷ്, ജംഷദ് അലി എന്നിവർ ക്ലാസെടുത്തു മണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി രണ്ടായിരത്തോളം കുട്ടികൾ പങ്കെടുത്തു. ടിവി ഗണേശൻ, എച്ച് എം ഫോറം പ്രതിനിധി സന്ദീപ് ചന്ദ്രൻ, ബി ആർസി പ്രതിനിധി കെ രഞ്ജിത്ത്, സമഗ്ര വിദ്യാഭ്യാസ സമിതി അംഗം സി വി സുരേഷ് ബാബു, പി വി പ്രദീപൻ എന്നിവർ സംസാരിച്ചു.


(പടം: കല്ല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി എൽഎസ്എസ് യുഎസ്എസ് വിദ്യാർഥികൾക്കുള്ള പരിശീലനം മാടായി ബാങ്ക് ഓഡിറ്റോറിയത്തിൽ എം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു


*കരിയർ ഗൈഡൻസ്, മോട്ടിവേഷൻ ക്ലാസ്*


പയ്യന്നൂർ മണ്ഡലത്തിലെ പ്ലസ് വൺ, പ്ലസ് ടു സയൻസ് വിദ്യാർഥികൾക്കായി സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ സ്‌റ്റെപ്‌സിന്റെ ഭാഗമായി 'കരിയർ ഫോക്കസ്' കരിയർ ഗൈഡൻസ് ക്ലാസും മോട്ടിവേഷൻ സെഷനും നടത്തി. പയ്യന്നൂർ അയോധ്യ ഓഡിറ്റോറിയത്തിൽ നടത്തിയ ക്ലാസ് ടി ഐ മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ അഭിഷാദ് ഗുരുവായൂർ, റുഫൈദ് എന്നിവർ  ക്ലാസെടുത്തു. വി.പി മോഹനൻ അധ്യക്ഷനായി. പി സുഗുണൻ, യു വി സുഭാഷ്, കെ വി സുജിത്ത് എന്നിവർ സംസാരിച്ചു. വിദ്യാർഥികൾക്ക് സൗജന്യമായി പരീക്ഷാ പഠനസഹായിയും വിതരണം ചെയ്തു.


*കരിയർ ഗൈഡൻസ്, മോട്ടിവേഷൻ ക്ലാസ്*


കണ്ണൂർ മണ്ഡലം സമഗ്ര വിദ്യാഭ്യാസ പരിപാടി വിജയതിലകത്തിന്റെ ഭാഗമായി പ്ലസ് വൺ, പ്ലസ് ടു സയൻസ് വിദ്യാർഥികൾക്കായി നടത്തിയ കരിയർ ഫോക്കസ് കരിയർ ഗൈഡൻസ് മോട്ടിവേഷൻ ക്ലാസ് കണ്ണൂർ സാധു കല്യാണമണ്ഡപത്തിൽ രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. സൈലം സിഇഒ ഡോ. അനന്ദു എസ് ക്ലാസെടുത്തു. മണ്ഡലം വിദ്യാഭ്യാസ കൺവീനർ സുധീന്ദ്രൻ മാസ്റ്റർ, ഹെഡ്മാസ്റ്റർ ഫോറം സെക്രട്ടറി പ്രദീപൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. വിദ്യാർഥികൾക്ക് സൗജന്യമായി പരീക്ഷാ പഠനസഹായിയും വിതരണം ചെയ്തു.


Post a Comment

Previous Post Next Post

AD01

 


AD02