പറഞ്ഞതിൽ ഉറച്ചുതന്നെ; പുതിയ വിശദീകരണവുമായി തരൂർ, യുഡിഎഫ് സർക്കാരിനും പ്രശംസ



 ശശി തരൂരിന്റെ ഇടത് സര്‍ക്കാര്‍ അനുകൂല നിലപാടില്‍ കൈപൊള്ളി കേരളത്തിലെ കോണ്‍ഗ്രസ്. തരൂരിനെ തള്ളുമ്പോഴും വിവാദം തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് ഒരു വിഭാഗം നേതാക്കള്‍. തരൂരിനെതിരെ ഹൈക്കാന്‍ഡിനെ സമീപിക്കുമെങ്കിലും കടുത്ത നടപടിയൊന്നും ഉണ്ടാകുമെന്ന പ്രതീക്ഷയും നേതാക്കള്‍ക്കില്ല. അതേസമയം കേരളത്തിലെ വ്യവസായ വികസനത്തില്‍ മുന്‍ യുഡിഎഫ് സര്‍ക്കാരുകളുടെ പങ്കും സൂചിപ്പിച്ച് തരൂര്‍ ഫെയ്‌സ് ബുക്കില്‍ പുതിയ കുറിപ്പിട്ടു.എന്നാല്‍ ലേഖനത്തിലെ എല്‍ഡിഎഫ് പ്രശംസ തരൂര്‍ പിന്‍വലിച്ചില്ല.കേരളത്തിലെ വ്യവസായ വികസനത്തില്‍ മുന്‍ യുഡിഎഫ് സര്‍ക്കാരുകളുടെ പങ്കും വ്യക്തമാക്കി തരൂര്‍ ഫെയ്‌സ് ബുക്കില്‍ പുതിയ കുറിപ്പിട്ടു. ലേഖനത്തില്‍ കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വ്യവസായ രംഗത്തുണ്ടായ നേട്ടം പരാമര്‍ശിക്കാത്തത് ചിലര്‍ ചൂണ്ടിക്കാട്ടിയെന്നും, ഉമ്മന്‍ചാണ്ടിയും, എകെ.ആന്റണിയും പികെ.കുഞ്ഞാലിക്കുട്ടിയും ഇക്കാര്യത്തില്‍ വലിയ പങ്കാണ് വഹിച്ചതെന്നും തരൂര്‍ പറയുന്നു. എന്നാല്‍ ലേഖനത്തിലെ എല്‍ഡിഎഫ് പ്രശംസ തരൂര്‍ പിന്‍വലിച്ചില്ല.തദ്ദേശതെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തി. നിയസഭാ തെരഞ്ഞെടുപ്പം പിന്നാലെ വരും. ഇതിനിടയില്‍ ഭരണപക്ഷത്തിന് വലിയ നേട്ടമാണ് തരൂരിന്റെ പ്രസ്താവന



Post a Comment

Previous Post Next Post

AD01

 


AD02