പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന പൂക്കോത്ത് തെരുവിലെ മുണ്ട്യക്കാവ് ഒറ്റക്കോല മഹോത്സവത്തോടനുബന്ധിച്ച് തെയ്യം ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു. തളിപ്പറമ്പ് നഗരസഭ ടൗൺ സ്ക്വയറിൽ വെച്ച് നടന്ന തെയ്യം ഫോട്ടോ പ്രദർശനം തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. പൂക്കോത്ത് കൊട്ടാരം ദേവസ്വം പ്രസിഡണ്ട് എം ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് നഗരസഭ കൗൺസിലർ കെ രമേശൻ, ഫോക് ലോറിസ്റ്റ് ഗിരീഷ് പൂക്കോത്ത് സംസാരിച്ചു. പി സുരേഷ് സ്വാഗതവും യു ശശീന്ദ്രൻ നന്ദിയും പറഞ്ഞു. പ്രശസ്ത ഫോട്ടോഗ്രാഫർ ചന്ദ്രൻ മാവിച്ചേരിയാണ് ഫോട്ടോ പ്രദർശനം ഒരുക്കിയത്. ചന്ദ്രൻ മാവിച്ചേരിയെ പൂക്കോത്ത് കൊട്ടാരം ദേവസ്വം പ്രസിഡണ്ട് പൊന്നാട അണിയിച്ചും, നരസഭ ചെയർപേഴ്സൺ ഉപഹാരം നല്കിയും ആദരിച്ചു. തളിപ്പറമ്പ, പയ്യന്നൂർ മേഖലകളിൽ ആചാരമായി കെട്ടിയാടുന്ന നൂറ്റി അമ്പതിൽപരം തെയ്യങ്ങളുടെ ഫോട്ടോകളാണ് പ്രദർശനത്തിൽ ഒരിക്കയിരുന്നത്. നിരവധി ആളുകളാണ് ഫോട്ടോ പ്രദർശനം കാണാൻ ടൗൺ സ്ക്വയറിൽ എത്തിയത്. ഫെബ്രുവരി 28, മാർച്ച് 1, 2 തിയ്യതികളിലാണ് ഒറ്റക്കോല മഹോത്സവം നടക്കുക. പൂക്കോത്ത് കൊട്ടാരത്തിൻ്റെ ഉപക്ഷേത്രമാണ് മുണ്ട്യക്കാവ്.

Post a Comment