അലയൻസ് ക്ലബ്സ് ഇന്റർനാഷണൽ ഇരിട്ടിയുടെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു.



ഇരിട്ടി: അലയൻസ് ക്ലബ്സ് ഇന്റർനാഷണൽ ഇരിട്ടിയുടെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. പയഞ്ചേരി മുക്ക് എം ടു എച്ച് ഹാളിൽ വച്ച് നടന്ന പരിപാടി അഡ്വ ആന്റണി പുളിയമാക്കലിന്റെ അധ്യക്ഷതയിൽ ഡിസ്ട്രിക്ട് ഗവർണർ കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സത്യവാചകം ചൊല്ലിക്കൊടുത്തു. വൈസ് ഡിസ്ട്രിക്ട് ഗവർണർ വിജയൻ ഇളയിടത്ത്, ഡിസ്റ്റിക് കാബിനറ്റ് സെക്രട്ടറി കെ സുധാകരൻ, ഡിസ്ട്രിക്ട് കാബിനറ്റ് ട്രഷറർ  ഡോ ജി ശിവരാമകൃഷ്ണൻ, ഡിസ്റ്റിക് ചെയർമാൻമാരായ  ജെയിംസ് പ്ലാക്കിയിൽ, ബിജു എൻ കെ എന്നിവരും വി ടി തോമസ്, ബാബു ജോസഫ്,  എ കെ ഹസ്സൻ, ടി ജെ അഗസ്റ്റിൻ എന്നിവരും സംസാരിച്ചു. ഇക്കൊല്ലം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.


ഭാരവാഹികൾ : പ്രസിഡന്റ്‌ എ കെ ഹസ്സൻ, വൈസ് പ്രസിഡന്റ്‌ മാർ പ്രകാശ് പാർവണം, പി കെ ജോസ്,

സെക്രട്ടറി ടി ജെ അഗസ്റ്റിൻ, ജോ സെക്രട്ടറി അഡ്വ പി കെ ആന്റണി, ട്രഷറർ ഡോ സൂരജ്.

Post a Comment

Previous Post Next Post

AD01

 


AD02