കരിക്കോട്ടക്കരി വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി


കരിക്കോട്ടക്കരി: സംസ്ഥാന ബഡ്ജറ്റിലെ ജനവിരുദ്ധ നിർദേശങ്ങൾക്കെതിരെയും, കർഷക അവഗണനക്കെതിരെയും, ഭൂനികുതി 50 ശതമാനം വർദ്ധിപ്പിച്ചതിനെതിരെയും, കെപിസിസി ആഹ്വാനം പ്രകാരം കരിക്കോട്ടക്കരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി കരിക്കോട്ടക്കരി വില്ലേജ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പിഎ നസീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് മനോജ് എം കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. ബെന്നി പുതിയാമ്പുറം, തോമസ് വലിയ തൊട്ടിയിൽ, കെ.ശ്രീകാന്ത്, റോസ്ലി വിൽസൺ, ജോസഫ് വട്ടുകുളം, സജി മറ്റി തനിയിൽ, ജോയ് വടക്കേടം, ബേബി ചിറ്റാട്ട്, ബിജു ജോസഫ്, ജിതിൻ തോമസ്, പി.കെ. ഓമന തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post

AD01

 


AD02