ദേശീയ മാതൃഭാഷ ദിനാചരണം; തോമസ് അയ്യങ്കാനാലിനെ ആദരിച്ചു.


പയ്യാവൂർ: സെൻ്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ദേശീയ മാതൃഭാഷ ദിനാചരണം സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മലയോര മേഖലയിലെ മുതിർന്ന പത്ര പ്രവർത്തകൻ തോമസ് അയ്യങ്കാനാലിനെ ആദരിച്ചു. വിദ്യാർത്ഥി പ്രതിനിധി എഡ്വിൻ സന്തോഷ് ആമുഖ പ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജിൽസി, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ടോമിത, സ്റ്റാഫ് സെക്രട്ടറി എൽസി തോമസ്, ആഷ്ന ബിജു എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾ തോമസ് അയ്യങ്കാനാലുമായി സംവാദം നടത്തി. വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിനു ശേഷം വിവിധ കലാപരിപാടികളും അരങ്ങേറി.  

റിപ്പോർട്ട്: തോമസ് അയ്യങ്കാനാൽ 



Post a Comment

Previous Post Next Post

AD01

 


AD02