കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പുതുതായി സജ്ജീകരിച്ച 360° മെറ്റബോളിക് ഡിസീസ് മാനേജ്മെൻ്റ് സെൻ്റർ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. നാടിൻ്റെ ശ്രദ്ധേയമായ മാറ്റങ്ങൾ ആരോഗ്യ രംഗത്താണെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യരംഗത്ത് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സംസ്ഥാനമാണ് കേരളം. കേന്ദ്ര ആരോഗ്യ മന്ത്രാലയം തന്നെ അത് വ്യക്തമാക്കിയതണെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കൂടുതൽ മികച്ച പ്രവർത്തനം കാഴ്ചവക്കാൻ സ്റ്റാഫ് പിറ്റേൺ ക്രമീകരിക്കാനുള്ള നടപടികൾ കൈക്കൊള്ളും. അതിൻ്റെ ഭാഗമായി ആരോഗ്യ മന്ത്രിയുമായി ചർച്ച നടത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടുക്കി മെഡിക്കൽ കോളേജിൻ്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഇൻ്റേണൽ റോഡുകൾക്കായി 17 കോടി രൂപ മാറ്റിവച്ചു. രോഗികളുടെ കൂട്ടിരിപ്പുകാർക്കായി ആശ്വാസ് കേന്ദ്രത്തിന് 4 കോടി രൂപ അനുവദിച്ച് 50 സെൻ്റ് സ്ഥലം ഹൗസിംഗ് ബോർഡിന് കൈമാറി. നിർമ്മാണം പൂർത്തികരിച്ച് തിരിച്ച് മെഡിക്കൽ കോളേജിന് കൈമാറും. കാത്ത്ലാബ് ഈ വർഷം തന്നെ ആരംഭിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ജീവിതശൈലി രോഗ നിർണയം ഒരു കുടക്കീഴിലെന്ന ലക്ഷ്യത്തോടെ ഒരുക്കിയിട്ടുള്ളതാണ്.
360° മെറ്റബോളിക് ഡിസീസ് മാനേജ്മെൻ്റ് സെൻ്റർ. രജിസ്ട്രേഷൻ, പ്രീ ചെക്കപ്പ്, കണ്ണ് പരിശോധന, രോഗ നിർണ്ണയം, ലാബ് പരിശോധന, ഡയറ്റി ഷൻ്റെ സേവനം എന്നിവ 360° മെറ്റബോളിക് ഡിസീസ് മാനേജ്മെൻ്റ് സെൻ്ററിൽ ലഭ്യമാകും. ഹെൽത്ത് ഗ്രാൻഡിൽ 45 ലക്ഷം രൂപ ചിലവിട്ടാണ് 360° മെറ്റബോളിക് ഡിസീസ് മാനേജ്മെൻ്റ് നിർമിച്ചിട്ടുള്ളത്. പുതിയ വാർഡുകളുടെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു. 2.10 കോടി രൂപ വിനിയോഗിച്ച് ആധുനിക നിലവാരത്തിലുള്ള 35 ബഡുകളുള്ള സ്ത്രീ - പുരുഷ വാർഡുകളാണ് നിർമ്മിച്ചിട്ടുള്ളത്. കീമോ തെറാപ്പി യൂണിറ്റ് കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ടോമി ഉദ്ഘാടനം ചെയ്തു. 5 ബെഡ് സൗകര്യമുള്ള കീമോ തെറാപ്പി യൂണിറ്റാണ് ആശുപത്രിയിൽ സജ്ജീകരിച്ചിട്ടുള്ളത്. കട്ടപ്പന താലുക്ക് ആശുപത്രി കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ ബീന ടോമി അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ. ജെ ബെന്നി, താലുക്ക് ആശുപത്രി സൂപ്രണ്ട് ഉമാദേവി എം ആർ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ലീലാമ്മ ബേബി, ജനപ്രതിനിധികളായ ജാൻസി ബേബി, മനോജ് മുരളി, സിബി പാറപ്പായി, ഐബിമോൾ രാജൻ, വിവിധ രാഷ്ട്രിയകക്ഷി നേതാക്കളായ ജോയി വെട്ടിക്കുഴി, തോമസ് മൈക്കിൾ, മാത്യു ജോർജ്, വി.ആർ ശശി, മനോജ് എം തോമസ്, സുജിത് ശശി, കെ എസ് രാജൻ, മനോജ് പതാലിൽ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment