പാറശാല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് നേര്‍ക്ക് ആക്രമണം; വാഹനമടക്കം അടിച്ചുതകര്‍ത്ത നിലയില്‍


പാറശാല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് നേര്‍ക്ക് ആക്രമണം. കോണ്‍ഫറന്‍സ് ഹാളും ഫര്‍ണിച്ചറുകളും  വാഹനവും അടിച്ചുതകര്‍ത്ത നിലയില്‍. കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബെന്‍ ഡാര്‍വിന്‍ ആവശ്യപ്പെട്ടു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പാറശാല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് നേര്‍ക്ക് ഇന്നലെ രാത്രിയോടെയാണ് ആക്രമണം ഉണ്ടായത്. കോണ്‍ഫറന്‍സ് ഹാളും ഫര്‍ണിച്ചറുകളും  വാഹനവും അടിച്ചുതകര്‍ത്തു. ഓഫീസിന്റെ റൂഫിനടക്കം കേട് വരുത്തി. കസേരകളും നശിപ്പിച്ചിട്ടുണ്ട്. നെയ്യാറ്റികര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥത്തെത്തി പരിശോധന നടത്തി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും പോലീസ് പരിശോധന നടത്തുന്നുണ്ട്. അക്രമത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പ്രദേശത്ത് മറ്റു രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഒന്നും നിലവിലില്ല.


Post a Comment

Previous Post Next Post

AD01

 


AD02