സർക്കാർ, എയ്‌ഡഡ് സ്കൂളുകളിൽ പുതിയതായി ചേരുന്ന കുട്ടികളുടെ എണ്ണം ഓരോ വർഷവും ഗണ്യമായി കുറയുന്നതായി സാമ്പത്തിക അവലോകന റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നു. ഈ അധ്യയനവർഷം 1 മുതൽ 10 വരെ ക്ലാസുകളിൽ 27,426 വിദ്യാർഥികളാണു പുതുതായി ചേർന്നത്. കോവിഡ് കാലമായ 2021-22ൽ 2,56,448 കുട്ടികൾ ചേർന്ന സ്ഥാനത്തുനിന്നാണ് ഈ ഇടിവ്. 2022-23ൽ 82,448 ആയും 2023-24ൽ 32,728 ആയും കുറഞ്ഞപ്പോൾ ഇത്തവണ അയ്യായിരത്തിലേറെ കുട്ടികൾ വീണ്ടും കുറഞ്ഞു. ജനസംഖ്യാനുപാതിക കുറവും പ്രതിഫലിച്ചിട്ടുണ്ട്.
എൽ.പി, ഹൈസ്‌കൂൾ തലത്തിലാണു കൊഴിഞ്ഞുപോക്ക് കൂടുതൽ (0.09%). പട്ടികവർഗ വിദ്യാർഥികളാണ് (0.67%) കൂടുതലും പഠനം ഉപേക്ഷിക്കുന്നത്. ഈ വിഭാഗം ഏറെയുള്ള വയനാടും (0.42%), ഇടുക്കിയും (0.29%) ആണ് കൊഴിഞ്ഞുപോക്ക് കൂടിയ ജില്ലകൾ. സംസ്ഥാനത്ത് 25 കുട്ടികളിൽ താഴെയുള്ള 1197 സ്കൂളുകളുണ്ട് - സർക്കാർ 452, എയ്‌ഡഡ് 745. ഇതിൽ 160 എയ്‌ഡഡ് എൽപി സ്‌കൂളുകളിലും 34 സർക്കാർ എൽപി സ്‌കൂളുകളിലും പത്തിൽ താഴെ കുട്ടികൾ മാത്രം.
Post a Comment