എ വി റസലിന്റെ സംസ്കാരം ഞായറാഴ്ച; ഇന്ന് പൊതുദർശനം




 അന്തരിച്ച സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസലിന്റെ സംസ്കാരം ഞായറാഴ്ച. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ചെന്നൈയിൽ നിന്നും വിമാന മാർഗം ആദ്യം നെടുമ്പാശ്ശേരിയിലെത്തും. അവിടെ നിന്ന് വിലാപയാത്രയായി ഉച്ചയ്ക്ക് 12ന് പാർടി കോട്ടയം ജില്ല കമ്മിറ്റി ഓഫീസിൽ എത്തിക്കും. രണ്ട് മണിക്കൂർ പൊതുദർശനത്തിന് വച്ച ശേഷം ചങ്ങനാശ്ശേരി ഏരിയ കമ്മിറ്റി ഓഫീസിലും പൊതുദർശനം ഉണ്ടാവും. നാളെ ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ സംസ്കരിക്കും.എ വി റസൽ അർബുദ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശസ്‌ത്രക്രിയയ്ക്ക്‌ ശേഷം വിശ്രമത്തിലിരിക്കെ ഹൃദയാഘാതം മൂലമാണ്‌ അപ്രതീക്ഷിത വിയോഗം.ആറ്‌ വർഷമായി കോട്ടയം ജില്ലാ സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റിയംഗവും ഏഴുവർഷം ജില്ലാ സെക്രട്ടറിയുമായിരുന്നു. സിഐടിയു അഖിലേന്ത്യാ വർക്കിങ്‌ കമ്മിറ്റി അംഗമാണ്‌. 1981 മുതൽ സിപിഐ എം അംഗം. 28 വർഷമായി ജില്ലാ കമ്മിറ്റി അംഗമാണ്. ഒന്നര ദശാബ്ദത്തിലേറെയായി സെക്രട്ടറിയറ്റിലുമുണ്ട്. 13 വർഷം ചങ്ങനാശേരി ഏരിയ സെക്രട്ടറിയായിരുന്നു.

WE ONE KERALA -NM



Post a Comment

Previous Post Next Post

AD01

 


AD02