വളവുകൾ നിവർത്തി, മുഖം മിനുക്കി; കാസർകോട്-തിരുവനന്തപുരം ദേശീയപാതയുടെ നിർമാണം അതിവേഗം പുരോഗമിക്കുന്നു



 വടക്കന്‍ കേരളത്തില്‍ വികസന പാതകള്‍ ഒരുങ്ങിക്കഴിഞ്ഞു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയപാത 66ൻ്റെ എണ്‍പത്തിനാല് ശതമാനം പണിയും പൂര്‍ത്തിയായി. ഡിസംബർ അവസാനത്തോടെ ദേശീയപാത നിർമാണം പൂർത്തിയാക്കാനാണ് തീരുമാനം. കാസർകോട്-മലപ്പുറം ദേശീയപാതയുടെ നിർമാണം പുരോഗമിക്കുകയാണ്.കാസര്‍കോട് മുതല്‍ മലപ്പുറം വരെ ഏഴ് മേല്‍പാലങ്ങളുടെ നിര്‍മാണം ഇതിനോടകം പൂര്‍ത്തിയായി. നാല് പാലങ്ങളില്‍ മൂന്നെണ്ണത്തിൻ്റെയും നിര്‍മാണം കഴിഞ്ഞു. കോഴിക്കോട്-മലപ്പുറം അതിര്‍ത്തിയില്‍ പണി അവസാനഘട്ടത്തിലാണ്. രാമനാട്ടുകര-ഇടിമൂഴിക്കല്‍ ഭാഗത്ത് എട്ടുവരിപ്പാത സുസജ്ജമായി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരിസരത്ത് വളവുകള്‍ നിവര്‍ത്തി. നടന്‍ ജഗതി ശ്രീകുമാറിന് അപകടത്തില്‍ പരിക്കേല്‍ക്കാന്‍ ഇടയായ പാണമ്പ്ര വളവ് പൂര്‍ണമായും അപ്രത്യക്ഷമായി. ദേശീയപാത നിര്‍മാണം പൂര്‍ത്തിയായാല്‍ മലപ്പുറം ജില്ല കടക്കാന്‍ വെറും 55 മിനിറ്റ് മതിയാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.കണ്ണൂരില്‍ ദേശീയപാതയുടെ നിര്‍മാണം 70 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. കാലിക്കടവ് മുതല്‍ മുഴപ്പിലങ്ങാട് വരെയുള്ള ദേശീയപാത നിര്‍മാണം അതിവേഗത്തിലായി. ജില്ലയിലെ രണ്ട് റീച്ചുകളുടെ നിര്‍മാണം 70 ശതമാനത്തിന് മുകളിലെത്തി. കാലിക്കടവ് മുതല്‍ തളിപ്പറമ്പ് വരെയുള്ള റീച്ചില്‍ നിര്‍മാണം 72 ശതമാനത്തിലെത്തി. ആറു വരിയില്‍ നവീകരിക്കുന്ന രാമനാട്ടുകര-വെങ്ങളം 28.400 കിലോമീറ്റര്‍ ദേശീയപാതയുടെ നിര്‍മാണം അവസാന ഘട്ടത്തിലേയ്ക്ക് കടന്നു. മെയ് 30ആണ് കാസര്‍കോട്-മലപ്പുറം ദേശീയപാത നിര്‍മാണം പൂര്‍ത്തിയാക്കാന്‍ അനുവദിച്ചിരിക്കുന്ന സമയപരിധി. അതിന് മുന്‍പ് പണി പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് കരാറുകാർ.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02