മതാടിസ്ഥാനത്തിൽ വാട്സാപ്പ് ഗ്രൂപ്പ്; നടപടി നേരിട്ട കെ. ഗോപാലകൃഷ്ണൻ IASന് പുതിയ നിയമനം

 



മതാടിസ്ഥാനത്തിൽ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതിന് നടപടി നേരിട്ട കെ.ഗോപാലകൃഷ്ണൻ ഐഎഎസിന് പുതിയ നിയമനം. വൈറ്റില മൊബിലിറ്റി ഹബ് സൊസൈറ്റി മാനേജിങ്ങ് ഡയറക്ടറായാണ് നിയമനം. കേരള കൺസ്ട്രക്ഷൻ കോർപ്പറേഷൻ എം.ഡിയുടെ അധിക ചുമതലയും നൽകിയിട്ടുണ്ട്. സപ്ലൈകോ സിഎംഡി സ്ഥാനത്ത് നിന്ന് മാറ്റിയ പി.ബി.നൂഹിന് വീണ്ടും സപ്ലൈകോ ചെയ‍ർമാന്റെ ചുമതല നൽകി.നൂഹിന് പകരം ജൂനിയ‌ർ ഐ.എ.എസുകാ‍ർക്ക് സപ്ലൈകോ തലപ്പത്ത് നിയമനം നൽകിയതിനെതിരെ ഭക്ഷ്യമന്ത്രി പരാതിപ്പെട്ടിരുന്നു. ഗതാഗത വകുപ്പ് സ്പെഷ്യൽ സെക്രട്ടറിക്ക് പുറമേയാണ് നൂഹിന് സപ്ളൈകോയുടെ ചുമതല കൂടി നൽകിയത്. അശ്വതി ശ്രീനിവാസ് സപ്ലൈകോ എം.ഡിയായി തുടരും. ഷ‌ർമിള മേരി ജോസഫിന് വനിതാ-ശിശുവികസന വകുപ്പിന്റെ അധിക ചുമതല നൽകി. തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഷ‌ർമിള മേരി ജോസഫ്. കൊച്ചി സബ് കളക്ട‍‍ർ കെ.മീരക്ക് എറണാകുളം ഡവലപ്മെന്റ് കമ്മീഷണറുടെ അധിക ചുമതല കൂടി നൽകി.

WE ONE KERALA -NM



Post a Comment

Previous Post Next Post

AD01

 


AD02