2025ലെ രണ്ട് പ്രധാന ബില്ലുകള്‍ ഇന്ന് നിയമസഭയില്‍


നിയമസഭ സമ്മേളനം പുനരാരംഭിക്കുമ്പോള്‍ 2025 ലെ രണ്ട് പ്രധാന ബില്ലുകളാണ് ഇന്ന് സഭയില്‍ എത്തുന്നത്. സര്‍വകലാശാല നിയമഭേദഗതി ബില്ലും സ്വകാര്യ സര്‍വകലാശാല ബില്ലും സഭ പരിഗണിക്കും. ഗവര്‍ണര്‍ ഒപ്പിടുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും. കേരളത്തിനകത്ത് തന്നെ ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാകുന്നത് കൂടുതല്‍ വിപുലീകരിക്കുകയാണ് സ്വകാര്യ സര്‍വകലാശാല ബില്ലിലൂടെ ലക്ഷ്യമിടുന്നത്. നിലവിലെ സര്‍വ്വകലാശാല നിയമങ്ങള്‍ എല്ലാം തന്നെ 1970 കളിലും 80 കളിലുമാണ് രൂപീകരിച്ചത്. 73, 74-ാം ഭരണഘടനാഭേദഗതിക്ക് ശേഷം 1995 ലാണ് കേരളത്തിലെ സമഗ്രമായ പഞ്ചായത്ത് രാജ് സംവിധാനം വന്നത്. പിന്നാലെ നിലവിലുള്ള പഞ്ചായത്ത് പ്രസിഡന്റ്, മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍, കോര്‍പ്പറേഷന്‍ മേയര്‍ തുടങ്ങിയ തസ്തികകള്‍ വരികയും ഇത് മുഴവന്‍ സയമ പ്രവര്‍ത്തനമായി മാറുകയും ചെയ്തു. ശേഷം, സംസ്ഥാനത്തെ സര്‍വകലാശാല ചരിത്രത്തില്‍ നടക്കുന്ന ഏറ്റവും സമഗ്രമായ നിയമ ഭേദഗതിക്കാണ് ഇപ്പോള്‍ ബില്ല് തയ്യാറാക്കിയിരിക്കുന്നത്. ഇതിലൂടെ ഇത്തരം തസ്തികകള്‍ക്ക് ലഭിക്കുന്ന ആനുകൂല്യം ഗവര്‍ണര്‍ ഒപ്പിടുന്ന അന്ന് മുതല്‍ മാത്രമാണ് പ്രാബല്യത്തില്‍ വരിക. അതുകൊണ്ട് തന്നെ മുന്‍പ് മേയര്‍മാരോ പഞ്ചായത്ത് പ്രസിഡന്റുമാരോ ആയിരുന്നവര്‍ക്ക് ആനുകൂല്യം ലഭിക്കുകയില്ല എന്നതും വ്യവസ്ഥയിലുണ്ട്. അതേസമയം, കേരളത്തിനകത്ത് തന്നെ ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാകുന്നത് കൂടുതല്‍ വിപുലീകരിക്കുകയാണ് സ്വകാര്യ സര്‍വകലാശാല ബില്ലിലൂടെ ലക്ഷ്യമിടുന്നത്. സാമൂഹ്യനീതി ഉറപ്പാക്കി കൊണ്ടായിരിക്കും സര്‍വകലാശാല കേരളത്തില്‍ പ്രവര്‍ത്തിപ്പിക്കുക. നിയമസഭയുടെ അംഗീകാരത്തോടെ മാത്രമാകും സ്വകാര്യ സര്‍വകലാശാലയ്ക്ക് പ്രവര്‍ത്തിക്കാന്‍ അന്തിമ അനുമതി ലഭിക്കുക. ഇതിലൂടെ സ്വകാര്യ സര്‍വകലാശാലകളുടെ പ്രവര്‍ത്തനം സുതാര്യമാക്കുക കൂടിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Post a Comment

Previous Post Next Post

AD01

 


AD02