ആലപ്പുഴ: വായിൽ മീൻ കുടുങ്ങി 26 കാരൻ മരിച്ചു. ആലപ്പുഴ കായംകുളം പുതുപ്പള്ളിയിലാണ് ദാരുണ സംഭവം നടന്നത്. പുതുപ്പള്ളി തയ്യിൽ തറ അജയന്റെ മകൻ ആദർശ് ആണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. ചൂണ്ട ഇട്ട് മീൻ പിടിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. കിട്ടിയ മീനിനെ കടിച്ചു പിടിച്ചപ്പോൾ മീൻ ഉള്ളിലേക്ക് കടന്നുപോകുകയായിരുന്നു. മറ്റൊരു മീനിനെ പിടിക്കാനായി ചൂണ്ടയില്‍ വേഗം ഇര കോര്‍ക്കാന്‍ വേണ്ടിയാണ് മീൻ വായില്‍ വെച്ചത്. ഈ സമയത്താണ് മീന്‍ വായിക്കുള്ളിലേക്ക് കടന്നത്. ഉടൻ തന്നെ ആദർശിന്റെ ആശുപത്രിയിൽ എത്തിച്ചു. പിന്നാലെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment