ബാങ്ക് ജീവനക്കാർ മാർച്ച് 24നും 25നും പണിമുടക്കും.

 


2025 മാർച്ച് 24, 25 പണിമുടക്കിന് മുന്നോടിയായി, ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടന ആയ യുണൈറ്റഡ് ഫെഡററേഷൻ ഓഫ് ബാങ്ക് യൂണിയൻ (UFBU) വെള്ളരിക്കുണ്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്നിൽ ധർണ നടത്തി. State Bank of India, Union Bank, Kerala Grameen Bank, Kerala Bank - എന്നീ ബാങ്കുകളിലെ ജീവനക്കാർ പങ്കെടുത്തു.ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ 5 ദിവസമാക്കണമെന്നും, കരാർവൽകരണം അവസാനിപ്പിക്കണമെന്നും, മതിയായ ജീവനക്കാരെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മാർച്ച് 24നും 25നും രാജ്യത്തെ ബാങ്ക് ജീവനക്കാർ പണിമുടക്കും. ബെഫി, എഐബിഇഎ, എഐബിഒസി, എൻസിബിഇ അടക്കം 9 യൂണിയനുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) നേതൃത്വം നൽകും.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02