വാർഡ് 3 വട്ടക്കയം മാലിന്യ മുക്ത വാർഡ് ആയി പ്രഖ്യാപിച്ചു


ഇരിട്ടി: ഇരിട്ടി നഗരസഭയിലെ വാർഡ് 3 വട്ടക്കയം മാലിന്യ മുക്ത വാർഡ് ആയി പ്രഖ്യാപിച്ചു.  പ്രഖ്യാപനം നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത നിർവഹിച്ചു.  വാർഡ് കൗൺസിലറും നഗരസഭ വൈസ് ചെയർമാനുമായ പി. പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. വാർഡ് ശുചിത്വ അംബാസഡർ മോഹനൻ ചൂരി സ്വാഗതം പറഞ്ഞു. സിഡിഎസ് മെമ്പർ വിജിന പി. കെ. ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

വാർഡിൽ 3 കേന്ദ്രങ്ങളിൽ വട്ടക്കയം, കുറുവേരി, പെരുന്തറച്ചാൽ എന്നിവിടങ്ങളിൽ   ബഹുജന പങ്കാളിത്തത്തോടെ ശുചിത്വ പ്രവർത്തനവും സംഘടിപ്പിച്ചു.

Post a Comment

Previous Post Next Post

AD01

 


AD02