ആറ്റിങ്ങല്‍: ഓണ്‍ലൈന്‍ ഇടപാടിലൂടെ 45 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍. ആറ്റിങ്ങല്‍ ഇടയ്ക്കാട് സ്വദേശിയായ കിരണ്‍കുമാറില്‍ നിന്നും പണം തട്ടിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് കവലക്കോട് കീഴ്പട ഹൗസില്‍ ഹരിത കൃഷ്ണ (30)യെ ആറ്റിങ്ങല്‍ പോലിസ് അറസ്റ്റ് ചെയ്തത്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന അക്യുമെന്‍ ക്യാപിറ്റര്‍ മാര്‍ക്കറ്റ് ഇന്ത്യ ലിമിറ്റഡ് എന്ന വ്യാപാര സ്ഥാപനത്തിലെ ഫ്രാഞ്ചൈസി ആണെന്ന് ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ആറ്റിങ്ങല്‍ പോലിസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത വിവരം അറിഞ്ഞ് ഒളിവില്‍ പോയ ഹരിത, തിരുവനന്തപുരം ജില്ലാ കോടതിയിലും ഹൈക്കോടതിയിലും ജാമ്യത്തിനായി ശ്രമിച്ചിരുന്നു. അഹമ്മദാബാദ്, ബംഗളൂരു എന്നിവിടങ്ങളിലായാണ് ഒളിവില്‍ കഴിഞ്ഞത്. ഹരിത കൊച്ചിയില്‍ എത്തിയിട്ടുണ്ടെന്ന തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ എസ് സുദര്‍ശന്‍ ഐ പിഎസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ എസ്എച്ച്ഒ ജി ഗോപകുമാര്‍, എസ്‌ഐ എംഎസ് ജിഷ്ണു, എസ്!സിപിഒമാരായ എസ് പി പ്രശാന്ത്, പ്രശാന്ത് എസ്, സിപിഒ അഞ്ജന എന്നിവരടങ്ങിയ സംഘമാണ് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്
WE ONE KERALA -NM
Post a Comment