വടകരയിൽ മഞ്ഞപ്പിത്തം പടർന്ന സംഭവം; മലിന ജലം പുറത്തേക്ക് ഒഴുക്കിയ സ്വകാര്യ ആശുപത്രിക്ക് 50000 രൂപ പിഴ


വടകരയിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സ്വകാര്യ ആശുപത്രിക്ക് നോട്ടീസ് നൽകി നഗരസഭ. മലിനജലം പുറത്തേക്ക് ഒഴുക്കിയതിന് പിന്നാലെയാണ് നോട്ടിസ് നൽകിയത്. ജാഗ്രത നടപടികൾ സ്വീകരിച്ച് ആരോഗ്യവകുപ്പും. 50000 രൂപ ആശുപത്രിക്ക് പിഴ ഇടാക്കി. വടകര നഗരസഭ പ്രദേശത്ത് മഞ്ഞപ്പിത്തം പടരുന്നതും കുടിവെള്ളം മലിനമാകുന്നതും നാട്ടുകാരിൽ ആശങ്ക പരത്തുയതിന് പിന്നാലെയാണ് ആരോഗ്യവകുപ്പിന്‍റെ ഇടപെടൽ. പ്രദേശത്തെ വീടുകളിലെ കിണർവെള്ളത്തിൽ കൂടിയ തോതിൽ അമോണിയയും കോളിഫോം ബാക്ടീരിയയും കണ്ടെത്തിയിരുന്നു. നഗരസഭയിലെ രണ്ടാം വാർഡിലാണ് മഞ്ഞപ്പിത്തവും റിപോർട്ട് ചെയ്തു. തുടർന്നാണ് സ്വകാര്യ ആശുപത്രിക്ക് നഗരസഭ നോട്ടീസ് നൽകിയത്. ആശുപത്രിയിൽ നിന്ന് മലിന ജലം പുറത്തേക്ക് ഒഴുകുന്നതായി കണ്ടെത്തിയതിനെ തുടർന്ന് കർശന നടപടികളാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നത്. രോഗികളെ മാറ്റി മാലിന്യസംസ്കരണ സംവിധാനമൊരുക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. മലിനജലം ശേഖരണ സംവിധാനമില്ലാതെ പുറത്തേക്ക് ഒഴുക്കി വിട്ടതിൽ ജനങ്ങൾ പ്രതിഷേധത്തിലാണ്. പ്രദേശത്ത് നിന്ന് താഴ്ചയുള്ള ഭാഗങ്ങളിലേക്ക് മാലിന്യം കലരാനും സ്ഥിതി സങ്കീർണ്ണമാകാനുമുള്ള സാധ്യത കണ്ടാണ് നഗരസഭ കർശന തീരുമാനമെടുത്തത്.

Post a Comment

Previous Post Next Post

AD01

 


AD02