സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ മലപ്പുറം,വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കും. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത. ഇടിമിന്നൽ അപകടകാരികളാണെന്നും കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻ കരുതൽ സ്വീകരിക്കേണ്ടതാണെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുതെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് പലയിടത്തും ചൂടും കൂടുകയാണ്. കൊല്ലം ജില്ലയിൽ റെഡ് അലേർട്ടിന് സമാനമായ U V ഇൻ്റക്സ് 11 രേഖപ്പെടുത്തി. കോന്നി, ചങ്ങനാശ്ശേരി, മൂന്നാർ, ചെങ്ങന്നൂർ, തൃത്താല, പൊന്നാനി എന്നിവിടങ്ങളിൽ ഓറഞ്ച് അലേർട്ടിന് സമ്മാനമായ U V സൂചിക രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, തിരുവനന്തപുരത്ത് കനത്ത മഴയിൽ മരം ഒടിഞ്ഞു വീണു. കുന്നത്തുകാൽ, കോട്ടുകോണം ആയൂർവേദ ആശുപത്രി കെട്ടിടത്തിന് മുകളിലാണ് മരം ഒടിഞ്ഞു വീണത്. രണ്ടു ദിവസം മുൻപും ആശുപത്രിയിൽ പരിസരത്ത് മഴയിൽ മരം ഒടിഞ്ഞു വീണിരുന്നു.

Post a Comment