കൊച്ചി:കരുവന്നൂര്‍സഹകരണബാങ്ക്കള്ളപ്പണക്കേസില്‍ മുന്‍മന്ത്രിയും സിപിഎം നേതാവുമായ കെ.രാധാകൃഷ്ണന്‍എംപിക്ക്എന്‍ഫോഴ്‌സ്‌മെന്റ്ഡയറക്ടറേറ്റ്നോട്ടീസ്. കൊച്ചിയിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യലിന്ഹാജരാകാനാണ്നോട്ടീസ്നല്‍കിയിരിക്കുന്നത്. നോട്ടിസ് ലഭിച്ചതായി എംപിയുടെ ഓഫീസ് അറിയിച്ചു കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ടതുടരന്വേഷണത്തിന്റെഭാഗമായാണ് നോട്ടീസ്നല്‍കിയിരിക്കുന്നതെന്നാണ് ഇഡി വൃത്തങ്ങള്‍ പറയുന്നത്. നേരത്തെകെ.രാധാകൃഷ്ണന്‍ സിപിഎം തൃശൂര്‍ജില്ലാസെക്രട്ടറിയായിരുന്നു.അക്കാലത്ത്പാര്‍ട്ടിഅക്കൗണ്ടുകളിലേക്ക് വന്ന പണത്തെ കുറിച്ച്അറിയേണ്ടതിന്റെ ഭാഗമായാണ് ഇഡി വിളിപ്പിച്ചതെന്നാണ് സൂചന. ഈ മാസം 17ന് കൊച്ചിയിലെ ഇഡി ഓഫീസില്‍കെ.രാധാകൃഷ്ണന്‍ചോദ്യംചെയ്യലിന് ഹാജരായേക്കും.ഇഡിയുടെ സമന്‍സ് കിട്ടിയതായി എംപിയുടെ ഓഫീസ് അറിയിച്ചു. ഇന്നലെഹാജരാകണമെന്ന്ആവശ്യപ്പെട്ടായിരുന്നു സമന്‍സ് കിട്ടിയത്. ഇന്നലെഎംപിഡല്‍ഹിയിലായിരുന്നു. ഇന്ന് ചേലക്കരയില്‍എത്തിയപ്പോഴാണ്സമന്‍സ് ലഭിച്ചതെന്നുംഎംപിയുടെ ഓഫീസ് സെക്രട്ടറി പറഞ്ഞു.ഇത്സംബന്ധിച്ച് കെ രാധാകൃഷ്ണന്‍ അടുത്തദിവസംവിശദമായി മാധ്യമങ്ങളെ കാണും. നേരത്തെ കേസുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ അന്തിമ കുറ്റപത്രംസമര്‍പ്പിക്കാനിരിക്കെയാണ് രാധാകൃ ഷ്ണനെചോദ്യംചെയ്യാനായി ഇഡി വിളിപ്പിച്ചത്.
WE ONE KERALA -NM
Post a Comment