തിരുവനന്തപുരം: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവർക്ക് പ്രതിമാസം നൽകുന്ന പെൻഷൻ മുടങ്ങിയിട്ട് നാല് മാസം.1,600 രൂപയാണ് പെൻഷൻ തുക. കൃത്യസമയം മസ്റ്ററിങ് ചെയ്യുകയും പെൻഷൻ പുതുക്കുകയും ചെയ്തിട്ടും പെൻഷൻ തുക ലഭിക്കുന്നില്ല എന്നാണ് ഭൂരിഭാഗം പേരുടെയും പരാതി. 1,600 രൂപ പെൻഷൻ കിട്ടിയിരുന്ന സ്ഥാനത്ത് 1300 രൂപയാണ് അവസാനം കിട്ടിയതെന്ന പരാതിയും ഉണ്ട്. അംഗങ്ങളിൽ ഭൂരിഭാഗവും നിത്യരോഗികളാണ്. ഇവർക്ക് ലഭിക്കേണ്ട മറ്റ് ആനുകൂല്യങ്ങളും ബോർഡ് നൽകുന്നില്ല എന്നും ആക്ഷേപം ഉയരുന്നുണ്ട്. ബോർഡിൽ 2.5 ലക്ഷം പരമ്പരാഗത മത്സ്യ തൊഴിലാളി അംഗങ്ങളാണ് ഉള്ളത്. അതിലാവട്ടെ അംഗങ്ങളിൽ ഒന്നര ലക്ഷത്തിലധികം അനുബന്ധ തൊഴിലാളികളും. ഈ ബോർഡ് അംഗങ്ങളിൽ നിന്ന് പ്രതിമാസം 300 രൂപ അംശാദായവും ഈടാക്കുന്നുണ്ട്. അതേസമയം പെൻഷൻ മുടങ്ങുന്നതിനൊപ്പം തന്നെ മത്സ്യത്തൊഴിലാളി വിധവകൾക്ക് ലഭിച്ചുകൊണ്ടിരുന്ന പെൻഷനും മുടങ്ങിയിട്ടുണ്ട്. ആറുമാസത്തെ കുടിശ്ശികയാണ് ഇപ്പോഴുള്ളത്. വിവാഹ- ചികിത്സാ സഹായങ്ങളും ഇതിനൊപ്പം മുടങ്ങിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലഭിക്കേണ്ട ഗ്രാൻ്റുകൾ മൂന്ന് വർഷമായി മുടങ്ങി കിടക്കുകയാണ്.

Post a Comment