വാട്‌സാപ്പ് വലിയൊരു അപ്‌ഡേറ്റിന് ഒരുങ്ങുകയാണ്. ഇതുവഴി പുതിയൊരു ഫീച്ചര്‍ വാട്‌സാപ്പിലെത്തും. വാട്‌സാപ്പ് സ്റ്റാറ്റസുകള്‍ക്കൊപ്പം ഇഷ്ടമുള്ള പാട്ട് കൂടി ചേര്‍ക്കാനുള്ള സൗകര്യമാണ് അവതരിപ്പിക്കുക. നിലവില്‍ ഇന്‍സ്റ്റാഗ്രാം സ്റ്റോറീസില്‍ സമാനമായ ഫീച്ചര്‍ ലഭ്യമാണ്. വാട്‌സാപ്പിനെ കൂടുതല്‍ രസകരമാക്കി മാറ്റുന്നതിന് വേണ്ടിയാണ് ഇങ്ങനെ ഒരു നീക്കം. ആഗോള തലത്തില്‍ വരുന്ന ആഴ്ചകളില്‍ ഈ ഫീച്ചര്‍ അപ്‌ഡേറ്റ് ലഭ്യമാകുമെന്നാണ് ദി വെര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനപ്രിയ ഗാനങ്ങളുടെ ചെറിയ ഭാഗങ്ങള്‍ സ്റ്റാറ്റസ് ആയി പങ്കുവെക്കാനുള്ള സൗകര്യവും പുതിയ അപ്‌ഡേറ്റിലൂടെ ലഭിക്കും. 24 മണിക്കൂര്‍ നേരമാണ് ഇത് കാണാനാവുക. ഇന്‍സ്റ്റഗ്രാമില്‍ ഉപയോഗിക്കുന്ന മെറ്റയുടെ മ്യൂസിക് ലൈബ്രറി ഇതിനായി പ്രയോജനപ്പെടുത്തും. പുതിയ ഫീച്ചര്‍ എത്തുന്നതോടെ വാട്‌സാപ്പ് സ്റ്റാറ്റസില്‍ പങ്കുവെക്കുന്ന ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ എന്നിവയ്‌ക്കൊപ്പം മ്യൂസിക് ലൈബ്രറിയില്‍ നിന്ന് ഇഷ്ടമുള്ള പാട്ട് പശ്ചാത്തലമായി ചേര്‍ക്കാനാവും.ഇതിനായി ആഡ് സ്റ്റാറ്റസ് ബട്ടന്‍ ടാപ്പ് ചെയ്യുമ്പോള്‍ പ്രത്യേകം മ്യൂസിക് നോട്ട് ബട്ടനും സ്‌ക്രീനില്‍ കാണാം. ചിത്രങ്ങള്‍ക്കൊപ്പം ഒരു പാട്ടിന്റെ 15 സെക്കന്റ് ദൈര്‍ഘ്യമുള്ള ഭാഗവും വീഡിയോകള്‍ക്കൊപ്പം ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ഭാഗവും ചേര്‍ക്കാനാവും. ഒരു പാട്ടിന്റെ ഇഷ്ടമുള്ള ഭാഗം തിരഞ്ഞെടുക്കാമെന്നത് ഒരു സൗകര്യമാണ്. ഉപഭോക്താക്കള്‍ പങ്കുവെക്കുന്ന ഈ സ്റ്റാറ്റസുകള്‍ എന്റ് ടു എന്റ് എന്‍ക്രിപ്റ്റ് ആയിരിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു.
WE ONE KERALA -NM
Post a Comment