കോഴിക്കോട് ഈങ്ങാപ്പുഴയിൽ ഷിബില കൊല്ലപ്പെട്ട കേസിൽ പ്രതി യാസറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഈ മാസം 27 വരെയാണ് കസ്റ്റഡി അനുവദിച്ചത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയും തെളിവെടുപ്പും പൂർത്തിയാക്കും. ഇങ്ങാപ്പുഴയിൽ ഭാര്യ ഷിബിലയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് പ്രതി യാസിറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.5 ദിവസത്തെ കസ്റ്റഡിയായിരുന്നു പൊലിസ് ആവശ്യപ്പെട്ടത്. എന്നാൽ 4 ദിവസമാണ് താമരശ്ശേരി മജിസ്ട്രേറ്റ് കോടതി കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് പ്രതിയെ വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പ് നടത്താനുമാണ് അന്വേഷണ സംഘത്തിൻ്റെ നിക്കം.
ഷിബിലിയെയും മാതാപിതാക്കളെയും ആക്രമിക്കാൻ ഉപയോഗിച്ച കത്തി വാങ്ങിയ സ്ഥലവും യാസറിന്റെ ലഹരി സ്രോതസ്സുകളും കണ്ടെത്തേണ്ടതുണ്ട്. അതു ഉൾപ്പെടെ മനസ്സിലാക്കാൻ വിശദമായി ചോദ്യം ചെയ്യും. ഒപ്പം ഷിബിലയുടെ വീട്ടിൽ പ്രതിയെ എത്തിച്ച് തെളിവെടുപ്പും നടത്തും.
കഴിഞ്ഞ ദിവസമാണ് ലഹരി മരുന്നിന് അടിമയായ പ്രതി ഷിബിലയെ കുത്തി കൊലപ്പെടുത്തുകയും ഷിബിലയുടെ രക്ഷിതാക്കളായ അബ്ദുൽ റഹ്മാനെയും ഹസീനയും കുത്തി പരുക്കേല്പിക്കുകയും ചെയ്തത്.
Post a Comment