റിലീസ് പോലും ആയില്ല; സൽമാൻ ഖാൻ ചിത്രം ‘സിക്കന്ദറി’ന്‍റെ എച്ച് ഡി പ്രിന്‍റ് ഓൺലൈനിൽ


മലയാളത്തിൽ എമ്പുരാൻ പ്രിന്റ് ലീക്ക് ആയതിന് പിന്നാലെ ബോളിവുഡിലും വ്യാജപതിപ്പ് ലീക്കായി. സൽമാൻ ഖാനെ നായകനാക്കി എആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രം സിക്കന്ദറിന്‍റെ എച്ച് ഡി പ്രിന്‍റാണ് ലീക്കായത്. ബോളിവുഡിൽ ഏറെ ആരാധകരുള്ള സൂപ്പർതാരവും തെന്നിന്ത്യയുടെ ഹിറ്റ് മേക്കറും ഒന്നിക്കുന്ന സിനിമ വൻ ഹൈപ്പിലാണ് എത്തുന്നത്. എന്നാൽ റിലീസിന് മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് സിക്കന്ദറിന്റെ വ്യാജ പതിപ്പുകൾ പ്രചരിച്ചത്. ടെലഗ്രാം ഗ്രൂപ്പുകളിലും വിവിധ വെബ്‌സൈറ്റുകളിലുമാണ് വ്യാജ പതിപ്പ് പ്രചരിക്കുന്നത്. തമിഴ്‌റോക്കേഴ്‌സ്, തമിഴ്എംവി എന്നീ വെബ്‌സൈറ്റുകൾക്കും പുറമേ ടെലഗ്രാം ആപ്പിലും വ്യാജപതിപ്പ് പ്രചരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സബ്ടൈറ്റിൽ ഉൾപ്പെടെയുള്ള എച്ച്ഡി പ്രിന്‍റ് ആണ് പ്രചരിക്കുന്നത്. ചിത്രത്തിന്‍റെ വ്യാജ പ്രിന്‍റ് കാണുന്ന വീഡിയോ പലരും എക്സിലൂടെ പങ്കുവെച്ചിട്ടുണ്ട്. സിക്കന്ദറിന്റെ ഓവർസീസ് പ്രീമിയർ ഷോകൾ ഇന്നലെ നടന്നിരുന്നു. ഇവിടെ നിന്നാകാം സിനിമയുടെ പ്രിന്റ് ലീക്ക് ആയതാണെന്ന് കരുതുന്നത്. ചിത്രം ഇന്നാണ് ഇന്ത്യയിൽ റിലീസ് ചെയ്യുക. സൽമാനോടൊപ്പം രശ്മിക മന്ദാന, സത്യരാജ്, ഷര്‍മാന്‍ ജോഷി, പ്രതീക് ബബ്ബർ, കാജൽ അഗർവാൾ എന്നിവരടങ്ങിയ വൻ താരനിരയാണ് സിക്കന്ദറിൽ അണിനിരക്കുന്നത്. സാജിദ് നദിയാദ്‌വാലയുടെ സാജിദ് നദിയാദ്‌വാല ഗ്രാന്‍റ് സണ്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിഗ് ബജറ്റ് ചിത്രമായ സിക്കന്ദറിന്റെ പ്രിന്റ് പുറത്തിറങ്ങിയത് ചിത്രത്തിന്റെ കളക്ഷനെ കാര്യമായി ബാധിക്കും.

Post a Comment

Previous Post Next Post

AD01

 


AD02