സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാനെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് അദ്ദേഹം ആശുപത്രി വിടുകയും ചെയ്തു. ഇതിന് പിന്നാലെ ഒരു ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹവുമായി വേര്‍പിരിഞ്ഞ ഭാര്യ സൈറ ഭാനു. ആരാധകരോടാണ് സൈറ ഭാനുവിന്റെ അഭ്യര്‍ത്ഥന. തന്നെ എആര്‍ റഹ്മാന്റെ മുന്‍ ഭാര്യയെന്ന് വിളിക്കരുതെന്നാണ് സൈറാ ഭാനുവിന്റെ അപേക്ഷ. ഞായറാഴ്ചയാണ് സൈറ തന്റെ ഒരു ഓഡിയോ നോട്ടുമായി രംഗത്തെത്തിയത്. അതില്‍ അവര്‍ പറയുന്നത് ഇങ്ങനെയാണ്. ‘ അസലാമുഅലേയ്ക്കും. അദ്ദേഹത്തിന് നെഞ്ചുവേദനയെ തുടര്‍ന്ന് ആഞ്ചിയോപ്ലാസ്റ്റി നടത്തിയെന്ന വാര്‍ത്ത അറിഞ്ഞു. അള്ളാഹുവിന്റെ അനുഗ്രഹത്താല്‍ ഇപ്പോള്‍ അദ്ദേഹം ആരോഗ്യവാനായിരിക്കുന്നു. എനിക്ക് എല്ലാവരോടും പറയാനുള്ളത് ഞങ്ങള്‍ നിയമപരമായി വിവാഹബന്ധം വേര്‍പ്പെടുത്തിയിട്ടില്ലെന്താണ്. ഇപ്പോഴും ഞങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി ചിലത് നന്നായി തോന്നിയില്ല, മാത്രമല്ല അദ്ദേഹത്തെ സമ്മര്‍ദത്തിലാക്കാനും താത്പര്യമില്ലായിരുന്നു. അതാണ് പിരിയാന്‍ തീരുമാനിച്ചത്. എന്നാല്‍ മുന്‍ ഭാര്യ എന്ന് പറയരുത്. പിരിഞ്ഞെങ്കിലും അദ്ദേഹത്തിനൊപ്പം എന്റെ പ്രാര്‍ഥനയുണ്ടാകും. എല്ലാവരോടും പ്രത്യേകിച്ച് അദ്ദേഹത്തിന്റെ കുടുംബത്തോട് പറയാനുള്ളത്, അദ്ദേഹത്തെ കൂടുതല്‍ സമ്മര്‍ദത്തിലാക്കരുതെന്നാണ്. അദ്ദേഹത്തെ നന്നായി നോക്കണം. നന്ദി! അള്ളാഹ് ഹാഫിസ്

Post a Comment