നവി മുംബൈ വിമാനത്താവളം ഉദ്ഘാടനം ജൂണിലേക്ക് മാറ്റി. പണി പൂർത്തിയാകുന്ന സ്ഥലം സന്ദർശിച്ച് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയാണ് സ്ഥിരീകരിച്ചത്. ഏപ്രിൽ 17 ന് ഉദ്ഘാടനം ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. നവി മുംബൈ വിമാനത്താവളത്തിന്റെ ഉത്ഘാടനം രണ്ടു മാസം കൂടി വൈകും. നേരത്തെ ഏപ്രിൽ 17 ന് തുറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ജൂണിലായിരിക്കും ഉദ്ഘാടനമെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പദ്ധതി പ്രദേശം സന്ദർശിച്ച ശേഷമാണ് അദാനി ഉത്ഘാടനം ജൂണിലേക്ക് മാറ്റിയ വിവരം സ്ഥിരീകരിച്ചത്. മഹാനഗരത്തിലെ രണ്ടാമത്തെ വിമാനത്താവളമാണ് നവി മുംബൈയിൽ പൂർത്തിയാകുന്നത്. അദാനി എയർപോർട്ട് ഹോൾഡിങ്‌സിന് 74 ശതമാനവും നവി മുംബൈ വികസന ഏജൻസിയായ സിഡ്കോ 26 ശതമാനവുമാണ് ഓഹരി പങ്കാളിത്തം. നവി മുംബൈ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് എന്ന സംരംഭത്തിന് കീഴിലാണ് വിമാനത്താവള പദ്ധതി. മുംബൈ വിമാനത്താവളം പരമാവധി ശേഷി എത്തിയതോടെയാണ് നവി മുംബൈ വിമാനത്താവളത്തിന്റെ നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുന്നത്.
16700 കോടി രൂപയാണ് നിമ്മാണച്ചെലവ്. ആദ്യം ആഭ്യന്തര ടെർമിനൽ തുറക്കും. പിന്നീട് രാജ്യാന്തര ടെർമിനൽ സജ്ജമാക്കാനാണ് തീരുമാനം. ആകെ നാല് ടെർമിനലുകൾ നിർമ്മിക്കാനാണ് പദ്ധതി. സമാന്തരമായി രണ്ടു റൺവേകൾ ഉണ്ടാകും. പ്രതിവർഷം 9 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാൻ പ്രാപ്തമായിരിക്കും. ഇതോടെ മഹാ നഗരത്തിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ വിമാനത്താവളമായി നവി മുംബൈ എയർപോർട്ട് മാറും
Post a Comment