വെള്ളാട് സ്കൂൾ വാർഷികവും അനുമോദനവും നാളെ


വെള്ളാട്: ഗവ.യുപി സ്കൂളിൽ അറുപത്തൊമ്പതാമത് വാർഷികാഘോഷവും അക്കാദമിക, കലാ, കായിക രംഗത്ത് മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനവും നാളെ വൈകുന്നേരം അഞ്ചിന് വിവിധ പരിപാടികളോടെ സ്കൂൾ അങ്കണത്തിൽ നടക്കും. നടുവിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ഓടംപള്ളിൽ ഉദ്ഘാടനം ചെയ്യും. വാർഡ് മെംബർ ഋഷികേശ് ബാബു അധ്യക്ഷത വഹിക്കും. പിടിഎ പ്രസിഡൻ്റ് രാഘവൻ ആമുഖ പ്രഭാഷണം നടത്തും. വിശിഷ്ടാതിഥിയായെത്തുന്ന പ്രശസ്ത സിനിമ, സീരിയൽ താരം സദാനന്ദൻ ചേപ്പറമ്പ് വിവിധ എൻഡോവ്മെൻ്റുകൾ വിതരണം ചെയ്യും. സ്കൂൾ മുൻ മുഖ്യാധ്യാപകൻ മോഹനൻ അളോറ സപ്ലിമെൻ്റ് പ്രകാശനം ചെയ്യും. വൈകുന്നേരം ആറ് മുതൽ നിറക്കൂട്ട്, മഴവില്ല്, തിരുവാതിര, കൈകൊട്ടിക്കളി, കതിര് നാട്ടറിവ്, നാട്ടുമൊഴി എന്നിവയും വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.

Post a Comment

Previous Post Next Post

AD01

 


AD02