ആദ്യം നടുക്കം-പിന്നെ തന്ത്രപൂര്‍വ്വം പ്രതിയെ പോലീസിലേല്‍പ്പിച്ചു.


തളിപ്പറമ്പ്: പിന്നില്‍ ഇരുന്ന് യാത്രചെയ്യുന്നത് സഹപ്രവര്‍ത്തകനെ ക്രൂരമായി വെട്ടിക്കൊന്ന പ്രതിയാണെന്ന് വ്യക്തമായെങ്കിലും മന: സാന്നിധ്യം വെടിയാതെ തന്ത്രപൂര്‍വ്വം പ്രതിയെ പോലീസ് സ്‌റ്റേഷനിലെത്തിച്ച മനോജ് നാടിന് അഭിമാനമായി.


ഇന്നലെ രാത്രി 8.20 ന് മൊറാഴ കൂളിച്ചാലില്‍ അതിഥിതൊഴിലാളിയായ ഇസ്മായില്‍ എന്ന ദാലിംഖാനെ വെട്ടിക്കൊന്ന പ്രതി ഗുഡ്ഡു രക്ഷപ്പെടാന്‍ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലേക്ക് പോകാന്‍ വിളിച്ച ഓട്ടോറിക്ഷ മൊട്ടമ്മല്‍ ചെമ്മരവയലിലെ വി.വി.ഹൗസില്‍ കെ.വി.മനോജ്കുമാറിന്റെ(52)തായിരുന്നു. കൊലപതാകവിവരം ഈ സമയത്ത് മനോജ് അറിഞ്ഞിരുന്നില്ല. വളപട്ടണം എത്തിയപ്പോഴാണ് കൊലപാതകം നടന്ന വിവരം സുഹൃത്ത് ഫോണില്‍ അറിയിക്കുന്നതും പ്രതി എന്റെ വണ്ടിയിലെ യാത്രക്കാരന്‍ ആണെന്നും മനോജിന് മനസിലായത്. വിവരം അറിഞ്ഞ പോലീസ് പ്രതിയെ ഉടന്‍ കസ്റ്റഡിയിലെടുത്തു. മനോജിന്റെ ഇടപെടല്‍ കാരണമാണ് കൊലപാതക കേസിലെ പ്രതിയെ പെട്ടെന്ന് അറസ്റ്റ ചെയ്യാന്‍ പോലീസിന് സാധിച്ചത്. റൂറല്‍ ജില്ലാ പോലീസ് മേധാവി മനോജിലെ അഭിനന്ദിച്ചു.

Post a Comment

Previous Post Next Post

AD01

 


AD02