തൃശ്ശൂരിൽ ട്രെയിൻ അട്ടിമറി ശ്രമം; പാളത്തിൽ കണ്ടെത്തിയത് ഇരുമ്പ്‌ തൂൺ

 


തൃശ്ശൂരിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. റെയിൽവേ ട്രാക്കിൽ ഇരുമ്പ് തൂൺ കണ്ടെത്തി. തൃശൂർ റെയിൽവെ സ്റ്റേഷന് സമീപത്താണ് റെയിൽവെ ട്രാക്കിൽ ഇരുമ്പ് തൂണ് കണ്ടെത്തിയത്.ഇന്ന് പുലർച്ചെ 4.55 നാണ് സംഭവം. ഇതുവഴി കടന്നുപോയ ചരക്ക് ട്രെയിൻ ട്രാക്കിൽ കിടന്നിരുന്ന ഇരുമ്പ് തൂൺ തട്ടിത്തെറിപ്പിച്ചു. തൃശ്ശൂർ എറണാകുളം ഡൗൺലൈൻ പാതയിലാണ് റാഡ് കയറ്റി അട്ടിമറി ശ്രമം നടന്നത്.ആർപിഎഫ് ആർപിഎഫ് ഇന്റലിജൻസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 100 മീറ്റർ മാത്രം അകലെയാണ് സംഭവം. ഇരുമ്പ് തൂൺ കണ്ട ഗുഡ്‌സ് ട്രെയിനിൻ്റെ പൈലറ്റാണ് സംഭവം റെയിൽവേ സ്റ്റേഷനിൽ വിളിച്ചു പറഞ്ഞത്.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02