തൊഴിലാളി വര്‍ഗത്തോട് പ്രീതി പുലര്‍ത്തുന്നുവെന്ന് അവകാശപ്പെടുന്ന പിണറായി സര്‍ക്കാരിന്‍റെ ഭരണത്തില്‍ അധ്വാനിക്കുന്ന തൊഴിലാളികള്‍ പട്ടിണി കിടക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ആശാവര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും, അവരെ പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തുന്ന സര്‍ക്കാരിന്‍റെയും അധിക്ഷേപിക്കുന്ന സിപിഎമ്മിന്‍റെ നിലപാടില്‍ പ്രതിഷേധിച്ചും കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിലേക്കും മറ്റുജില്ലകളില്‍ കളക്ട്രേറ്റുകളിലേക്കും നടത്തിയ പ്രതിഷേധ മാര്‍ച്ചിന്‍റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരില്‍ നിര്‍വ്വഹിച്ച് പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.ആശാവര്‍ക്കര്‍മാരുടെ സമരത്തോട് സര്‍ക്കാരിന് ദയാ ദാക്ഷിണ്യമില്ല. പിഎസ് സി അംഗങ്ങള്‍ക്കും ഡല്‍ഹിയിലെ കേരള സര്‍ക്കാരിന്‍റെ പ്രതിനിധിക്കും നല്‍കിയത് പോലെ ഉയര്‍ന്ന ശമ്പളത്തിനായല്ല അവര്‍ സമരം ചെയ്യുന്നത്.മാന്യമായി ജീവിക്കാനുള്ള വക കിട്ടണമെന്നാണ് സര്‍ക്കാരിനോട് ആശാവര്‍ക്കര്‍മാര്‍ ചോദിക്കുന്നത്. അതിന് ഉത്തരം നല്‍കുന്നില്ല. പകരം അധിക്ഷേപിച്ചും പ്രതികാര നടപടിയെടുത്തും സമരക്കാരെ ഭീഷണിപ്പെടുത്തുകയാണ്. ആശാവര്‍ക്കര്‍മാര്‍ മഴ നനയാതിരിക്കാന്‍ സെക്രട്ടേറിയറ്റിന് മുന്നിലെ പന്തലില്‍ കെട്ടിയ ടാര്‍പ്പോളിന്‍ പോലീസിനെ ഉപയോഗിച്ച് അഴിച്ചുമാറ്റിച്ചത് സര്‍ക്കാരിന്‍റെ പ്രതികാര നടപടിയുടെ തുടര്‍ച്ചയാണ്. തൊഴിലാളികളോടുള്ള പ്രതികാര നടപടി പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല.ഈ നയം ഇടതുസര്‍ക്കാര്‍ മാറ്റണം. അല്ലെങ്കില്‍ അത് സര്‍ക്കാര്‍ മാറ്റുന്നതുവരെ കോണ്‍ഗ്രസും യുഡിഎഫും ശക്തമായ സമരമുഖം തുറക്കും.ആശാവര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നത് വരെ കോണ്‍ഗ്രസ് ഒപ്പമുണ്ടാകുമെന്നും കെ.സുധാകരന്‍ പറഞ്ഞു.ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് അധ്യക്ഷത വഹിച്ചു. നേതാക്കളായ അഡ്വ. സോണി സെബാസ്റ്റ്യൻ ,പ്രൊഫ എ ഡി മുസ്തഫ , അഡ്വ. ടി ഒ മോഹനൻ ,വി സുരേന്ദ്രൻ മാസ്റ്റർ ,മനോജ് കൂവേരി ,ടി ജനാർധനൻ ,ശ്രീജ മഠത്തിൽ ,ഡോ.ജോസ് ജോർജ്ജ് പ്ലാന്തോട്ടം ,വിജിൽ മോഹനൻ തുടങ്ങിയവർ സംസാരിച്ചു .തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍,കൊല്ലം മുന്‍ കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍,പത്തനംതിട്ട കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എംപി, ആലപ്പുഴ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി.എന്‍.പ്രതാപന്‍, കോട്ടയം രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി.ജോസഫ്,ഇടുക്കി തൊടുപുഴയില്‍ കെപിസിസി ജനറല്‍ സെക്രട്ടറി എസ്.അശോകന്‍,തൃശ്ശൂര്‍ ബെന്നി ബെഹ്നനാന്‍ എംപി, കോഴിക്കോട് മുന്‍ കെപിസിസി പ്രസിഡന്റ് കെ.മുരളീധരന്‍, കാസര്‍ഗോഡ് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി എന്നിവര്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു.മലപ്പുറം,വയനാട്,പാലക്കാട് ജില്ലകളില്‍ മറ്റൊരു ദിവസം പ്രതിഷേധ പ്രകടനം നടക്കുമെന്നും എറണാകുളം ജില്ലയില്‍ കഴിഞ്ഞ ദിവസം പ്രതിഷേധം സംഘടിപ്പിച്ചിരുന്നതായും കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു പറഞ്ഞു
WE ONE KERALA -NM
Post a Comment