‘ഭരണഘടനാ ആമുഖം പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയ കേരളം ലോകത്തിന് മാതൃക’: മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ ചന്ദ്രു


ഭരണഘടനയിലെ മൗലികാവകാശ ലംഘനങ്ങള്‍ക്കെതിരെ ആദ്യം നിയമ സംവിധാനത്തെ സമീപിച്ചത് ദക്ഷിണേന്ത്യക്കാരെന്ന് മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ ചന്ദ്രു. ഭരണഘടനാ ആമുഖം പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയ കേരളം ലോകത്തിന് മാതൃകയാണെന്നും ചന്ദ്രു കൂട്ടിച്ചേര്‍ത്തു. ദില്ലി ജനസംസ്‌കൃതി സംഘടിപ്പിച്ച എകെജി സ്മാരക പ്രഭാഷണത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

എകെജി സ്മരണാര്‍ത്ഥം ദില്ലി ജനസംസ്‌കൃതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രഭാഷണത്തിലാണ് മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ.ചന്ദ്രു ഭരണഘടനമൂല്യങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ ഓര്‍മിപ്പിച്ചത്. ഭരണഘടനയിലെ മൗലികാവകാശലംഘനത്തിനെതിരെ ആദ്യം നിയമസംവിധാനത്തെ സമീപിച്ചത് ദക്ഷിണേന്ത്യക്കാരാണെന്ന് ജസ്റ്റിസ് ചന്ദ്രു പറഞ്ഞു. ഇതിനായി ആദ്യം സുപ്രീംകോടതിയെ സമീപിച്ച എകെജിയെ സ്മരിച്ചുകൊണ്ടായിരുന്നു ചന്ദ്രുവിന്റെ പ്രഭാഷണം.

ഭരണഘടനയുടെ ആമുഖം പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയ കേരളം ലോകത്തിനുതന്നെ മാതൃകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടനക്ക് കാലാതീതമായ ഭേദഗതികള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാ വിഷയത്തില്‍ സമഗ്രമായ സംവാദ വേദിയായി പരിപാടി മാറി. ജനസംസ്‌കൃതി ദില്ലി പ്രസിഡന്റ് വിനോദ് കമ്മാളത്ത്, ജനറല്‍ സെക്രട്ടറി എ കെ പ്രസാദ് തുടങ്ങിയവരും പരിപാടിയില്‍ സംസാരിച്ചു.

Post a Comment

Previous Post Next Post

AD01

 


AD02