ഹരിത സ്ഥാപനമായി കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രി


മാലിന്യ മുക്ത നവ കേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രി ഹരിത സ്ഥാപനമായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ പ്രഖ്യാപിച്ചു. മാലിന്യ സംസ്‌കരണം നിത്യ ജീവിതത്തിന്റെ ഭാഗമാക്കി ചിട്ടയോടെ നിര്‍വഹിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പൊതു ശുചിത്വ നിലവാരം, ഹരിത പ്രോട്ടോക്കോള്‍, ജൈവ, അജൈവ മാലിന്യ പരിപാലനം തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് ഹരിത പ്രഖ്യാപനം. ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം.വി. ശ്രീജിനി അധ്യക്ഷയായി.  ജില്ലാ പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ, ജില്ലാ ആയുര്‍വേദ ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീനിവാസന്‍, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജിഷി ദിനകരന്‍, എച്ച് എം സി അംഗം എം. ഗംഗാധരന്‍, ലേ സെക്രട്ടറി എം. സഞ്ജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

Previous Post Next Post

AD01

 


AD02