പയ്യാവൂർ: ശ്രീകണ്ഠപുരം വൈസ്മെൻ ഇന്റർനാഷണൽ ക്ലബ് വനിതാദിനം ആചരിച്ചു. സാൻ ജോർജിയ സ്പെഷൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സെൽമ ജോസ് എംഎസ്എംഐയെ വനിതാ ദിനത്തിൽ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. പതിനഞ്ചു വർഷത്തോളമായി പരിമിതമായ സർക്കാർ ആനുകൂല്യത്തിലാണ് എൺപത്തിയഞ്ചോളം കുട്ടികളെ സ്വയം പര്യാപ്തിയിൽ എത്തിക്കാൻ സ്കൂൾ അധികൃതർ പ്രവർത്തിച്ചു വരുന്നത്. കുട നിർമാണം, കളിക്കോപ്പ് നിർമാണം എന്നിവയിലൂടെ കുട്ടികളുടെ കഴിവുകളെ വികസിപ്പിച്ചെടുക്കുവാനും കൂട്ടായ്മയുടെ സന്തോഷം അനുഭവിക്കാനും കുട്ടികൾക്ക് സ്പെഷ്യൽ സ്കൂൾ വിദ്യാഭ്യാസത്തിലൂടെ സാധിക്കുന്നുണ്ട് എന്ന് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സെൽമ പറഞ്ഞു. വൈസ്മെൻ ക്ലബ് പ്രസിഡന്റ് ജോൺസൺ തുടിയൻപ്ലാക്കൽ അധ്യക്ഷത വഹിച്ചു. ജോർജ് പി.അഗസ്റ്റിൻ, റെജി നെല്ലൻകുഴി, എ.വി.മനീഷ്, റെജി കാര്യാങ്കൽ, സി.കെ.അലക്സ്, യു.കെ.ബാനു, മെവിൻ വിൻസെന്റ്, സജി സേവ്യർ എന്നിവർ പ്രസംഗിച്ചു.
റിപ്പോർട്ട് : തോമസ് അയ്യങ്കനാൽ
Post a Comment