കണ്ണൂർ റെയിൽവേ പ്ലാറ്റ്‌ഫോമിൽ എ.ടി.എം. മെഷീൻ വരുന്നു


കണ്ണൂർ: റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമുകളിൽ എടിഎം മെഷീൻ വരുന്നു. വിമാനത്താവളങ്ങളിലും മാളുകളിലും ഉള്ളത് പോലെ തുറന്ന കിയോസ്കുകൾ ആയിരിക്കും സ്ഥാപിക്കുക. ഒരുചതുരശ്ര മീറ്ററിൽ എടിഎം മെഷീനുകൾ സ്ഥാപിക്കും. സ്വകാര്യ എടിഎം ദാതാക്കളുമായി ചേർന്നാണ് നടപ്പാക്കുന്നത്. മംഗളൂരു ജങ്ഷൻ, മംഗളൂരു സെൻട്രൽ, കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, മാഹി, വടകര, കൊയിലാണ്ടി, ഫറോക്ക്, കുറ്റിപ്പുറം, ഷൊർണൂർ, ഒറ്റപ്പാലം, നിലമ്പൂർ, പാലക്കാട് ടൗൺ, പാലക്കാട് ജങ്ഷൻ എന്നിവയാണ് എ ടി എം വരുന്ന സ്റ്റേഷനുകൾ.


Post a Comment

Previous Post Next Post

AD01

 


AD02