മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണി: കെഎംപിയു പ്രതിഷേധിച്ചു.


ഹോസ്ദുർഗ്: ഡിവൈഎസ്പി ഓഫീസിന് മുന്നിൽ ഏഴോളം പോലീസ് ഓഫീസർമാർ കാൺകെ മാധ്യമപ്രവർത്തകയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരള മീഡിയ പേഴ്സൺസ് യൂണിയൻ ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തകയും സാമൂഹ്യപ്രവർത്തകയുമായ 

ടി. ജി. ഗീതു റൈം ഓണപ്പള്ളിക്ക് നേരെ മലബാർ വാർത്ത പത്രത്തിന്റെ പത്രാധിപർ കൂടിയായ ബഷീർ ആറങ്ങാടിയാണ് വധ ഭീഷണി മുഴക്കിയത്.  ഇക്കാര്യം ചൂണ്ടിക്കാണിച്ചു 27/02/2025ന്  തന്നെ ഹോസ്ദുർഗ് പോലീസിൽ പരാതി സമർപ്പിച്ചെങ്കിലും എതിർകഷിയുടെ സ്വാധീനം മൂലം ആദ്യം  കേസെടുക്കാൻ പോലീസ് തയ്യാറായില്ല. ഇതേതുടർന്നു കാസർകോട് ജില്ലാ പോലീസ് മേധാവിക്കു പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തിൽ ഹോസ്ദുർഗ് പോലീസ്  കേസെടുക്കുകയും 

 BNS 126 (2), 351(1) എന്നീ വകുപ്പുകളിൽ  എഫ്. ഐ.ആർ ഇടുകയുമായിരുന്നു. 






 രണ്ടു മാസം മുൻപ് പയ്യന്നൂർ മുൻസിഫ് കോടതിയിൽ സിബി വെട്ടത്തിന് എതിരെ കാഞ്ഞങ്ങാട് നിന്നും പ്രസിദ്ധീകരിക്കുന്ന ലേറ്റസ്റ്റ് പത്രത്തിന്റെ പത്രാധിപരായ അരവിന്ദൻ മാണിക്കോത്തിന് അനുകൂലമായി   സാക്ഷി മൊഴി കൊടുത്തത് എന്തിനെന്ന് ചോദിച്ചായിരുന്നു  ബഷീർ ആറങ്ങാടി  ഗീതുവിനെതടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തിയതെന്നു പരാതിയിൽ പറയുന്നു.  


ഏതാനും വർഷങ്ങൾക്കുമുൻപ്

ലേറ്റസ്റ്റ് പത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്തയുടെ അടിസ്ഥാനത്തിൽ പയ്യന്നൂർ മുൻസിഫ് കോടതിയിൽ സിബി വെട്ടവും അരവിന്ദൻ  മണിക്കോത്തും തമ്മിൽ സിവിൽ കേസ് നിലനിന്നിരുന്നു. ഈ കേസിൽ മാധ്യമപ്രവർത്തക സാക്ഷി പറഞ്ഞതിൻ്റെ വിരോധത്തിൽ നിന്നെ പച്ചക്ക് കത്തിക്കുമെന്നാണ് പ്രതി പറഞ്ഞതെന്ന് ഗീതു നൽകിയ പരാതിയിലുണ്ട്. പ്രതിയുടെ ഉറ്റ സുഹൃത്താണ് വെട്ടം സിബി. മാധ്യമപ്രവർത്തകക്ക് നേരെയുള്ള വധ ഭീഷണിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കെഎംപിയു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.



Post a Comment

Previous Post Next Post

AD01

 


AD02