കപ്പൽ കിട്ടാനില്ല; ദുബായ്-കൊച്ചി യാത്ര കപ്പൽ പദ്ധതി പ്രതിസന്ധിയിൽ


കൊച്ചി: ദുബായ്-കൊച്ചി യാത്ര കപ്പൽ പദ്ധതി പ്രതിസന്ധിയിൽ. കപ്പൽ കിട്ടാനില്ലെന്ന് കരാർ കമ്പനി മാരിടൈം ബോർഡിനെ അറിയിച്ചു. തുർക്കി, യുഎഇ രാജ്യങ്ങളിൽ അന്വേഷിച്ചെങ്കിലും കപ്പൽ ഇല്ലെന്നാണ് കമ്പനിയുടെ വിശദീകരണം. ചെന്നൈ ആസ്ഥാനമായ വൈറ്റ് സീ ഷിപ്പിങ് കമ്പനിയാണ് പദ്ധതിക്കായി താത്പര്യം അറിയിച്ചത്. കപ്പൽ സർവീസ് തുടങ്ങിയാൽ യാത്ര ചെലവ് കുറയുമെന്നായിരുന്നു പ്രതീക്ഷ. കഴിഞ്ഞ വർഷമാണ് പദ്ധതി പ്രഖ്യാപിച്ചത്. നേരത്തെ മാരിടൈം ബോർഡ് നടത്തിയ പാസഞ്ചർ സർവേയിൽ ദുബായിലേക്കുള്ള കപ്പൽ സർവീസിനോടാണ് കൂടുതൽപ്പേരും താത്പര്യം പ്രകടിപ്പിച്ചത്. അതുകൊണ്ടുതന്നെ നിരവധിപ്പേരുടെ സ്വപ്ന പദ്ധതി കൂടിയാണിത്. യാത്രച്ചെലവ് കുറയുമെന്നതും കൂടുതൽ ചരക്കുകൊണ്ടുവരാമെന്നതുമുൾപ്പെടെ നിരവധി നേട്ടങ്ങളാണ് കപ്പൽസർവീസിലൂടെ വിഭാവനം ചെയ്യപ്പെട്ടിരുന്നത്.

Post a Comment

Previous Post Next Post

AD01

 


AD02