വെറും ആഹാരമല്ല മാതളം; വേര്, തൊലി, ഫലം, വിത്തുകൾ, പുഷ്പങ്ങൾ എല്ലാം ഔഷധം, ഗുണങ്ങൾ ഇവ


* മാതളപ്പഴത്തിൽ പ്രോട്ടീൻ, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്, കാത്സ്യം, പൊട്ടാസ്യം, ധാതുലവണങ്ങൾ എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. വേരിന്മേൽ തൊലിയിൽ ആൽക്കലോയ്ഡുകൾ ഉണ്ട്. മാതളപ്പഴത്തിൽ മധുരം, പുളി, ചവർപ്പ് എന്നീ രസങ്ങൾ അടങ്ങിയിട്ടുണ്ട്. ലഘുസ്നിഗ്ധ ഗുണങ്ങളും ഉണ്ട്.


* ദാഹശമനിയും ഊർജദായനിയും ആയ ഫലമാണ് ഇത്. നിർജലീകരണം തടയുന്നു. ഹൃദയസംബന്ധമായ രോഗങ്ങൾ വരാതിരിക്കാൻ നല്ലതാണ്. ഛർദി, അതിസാരം, ഗ്രഹണി എന്നീ രോഗങ്ങളിൽ ഫലപ്രദമാണ്.


* ഡാഡിമാദിഘൃതം, ഡാഡിമാഷ്ടകചൂർണ്ണം, കപിത്ഥാടക ചൂർണ്ണം, ഹിഗുവചാദി ചൂർണ്ണം എന്നീ മരുന്നുകളിൽ മാതളം അടങ്ങിയിട്ടുണ്ട്


* ആമാശയത്തിൽ നിന്നു ചെറുകുടലിലേക്കു പ്രവേശിക്കുന്ന ഡ്യൂവോഡിനം എന്ന അവയവത്തിന്റെ പ്രവർത്തനത്തെ കരാറുകൾ കൊണ്ട് അഗ്നിമാന്ദ്യം, ആമാതിസാരം (മലം ദഹിക്കാതെ ഇളകിപ്പോകുന്ന അവസ്ഥ) എന്നീ ഉപദ്രവങ്ങൾ ഉണ്ടാകുന്നു. ഇത്തരം ഉപദ്രവങ്ങളിൽ ഉറുമാമ്പഴം ചേർന്ന മരുന്നുകൾ സേവിക്കുന്നത് ആശ്വാസം നൽകുന്നു. ഡാഡി മാഷ്ടക ചൂർണ്ണം കാച്ചിയ മോരിലോ, തേനിൽ ചാലിച്ചോ സേവിക്കുന്നത് നല്ലതാണ്. ഉറുമാമ്പഴത്തിന്റെ തോട് ചതച്ചിട്ടു കാച്ചിയ മോര് കൂട്ടി ഊണു കഴിക്കുന്നതും ഫലപ്രദമാണ്.

Post a Comment

Previous Post Next Post

AD01

 


AD02