ലഹരി നിർമ്മാർജ്ജനത്തിനായി യുവജന ഐക്യം അനിവാര്യം: നസീർ നല്ലൂർ


ഇരിട്ടി: ലഹരി നിർമ്മാർജ്ജനത്തിനായി യുവജന ഐക്യം കാലഘട്ടത്തിന്റെ അനിവാര്യമാണെന്ന് മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് നസീർ നല്ലൂർ അഭിപ്രായപ്പെട്ടു. മുസ്ലിം യൂത്ത് ലീഗ് പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഇഹ്‌സാൻ നേതൃക്യാമ്പ് ഉദ്‌ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു. സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം നാടിന്റെ നന്മ ആഗ്രഹിക്കുന്ന വിവിധ സംഘടനകളെയും പ്രമുഖരെയും ഉൾപ്പെടുത്തി പഞ്ചായത്ത് തലത്തിൽ ജാഗ്രത സമിതി രൂപീകരിക്കാനും ക്യാമ്പ് ആഹ്വനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് പേരാവൂർ നിയോജകമണ്ഡലം പ്രസിഡന്റ് ഫവാസ് പുന്നാട് അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി അജ്മൽ ആറളം സ്വാഗതവും, ട്രഷറർ പിസി ഷംനാസ് മാസ്റ്റർ നന്ദിയും പറഞ്ഞു. ഈത്തപ്പഴം ചലഞ്ചിൽ പങ്കാളിയായ ശാഖകൾക്കുള്ള സ്നേഹാദരം നിയോജകമണ്ഡലം ഭാരവാഹികളായ ഷഫീഖ് പേരാവൂർ, പി.കെ അബ്ദുൽ ഖാദർ, കെ. വി ഫാസിൽ, ഇ.കെ ശഫാഫ്, സവാദ് പെരിയത്തിൽ എന്നിവർ കൈമാറി. പി.കെ ശംസുദ്ധീൻ, കെ.വി റഹൂഫ്, അസ്‌ലം മുഴക്കുന്ന്, ഇ. പി ലത്തീഫ്, പിവിസി ഷഹീർ, മഹറൂഫ് മുണ്ടേരി, ഷംസീർ ചെവിടിക്കുന്ന്, സുഹൈൽ ആറളം, ശമൽവമ്പൻ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

AD01

 


AD02