വീണ്ടും കേന്ദ്രത്തിന്‍റെ ഇരുട്ടടി; വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ചു


വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ച് കേന്ദ്രം. 6 രൂപയാണ് വർധിപ്പിച്ചത്. കൊച്ചിയിൽ 19 കിലോ ഗ്രാം കൂടി 1812 രൂപയായി. അടിക്കടിയുള്ള വിലവർധനവിൽ പൊറുതിമുട്ടി ഹോട്ടൽ വ്യാപാരികൾ. ഹോട്ടലുകൾ, റെസ്റ്റോറന്‍റുകൾ, മറ്റു ബിസിനസ്സുകൾ തുടങ്ങിയ മേഖലയില്‍ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറുകൾക്കാണ് കേന്ദ്രം വില വർധിപ്പിച്ചത്. ഓഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള അഞ്ചു മാസത്തിനിടെ വാണിജ്യ ഗ്യാസ് സിലിണ്ടറിന് തുടർച്ചയായി കേന്ദ്രം വില കൂട്ടുകയാണ്. ഇതോടെ ഹോട്ടൽ വ്യാപരികളും പ്രതിസന്ധിയിലായി. സിലിണ്ടറിന് 6 രൂപയാണ് വർധിപ്പിച്ചത് .കൊച്ചിയിൽ 19 കിലോ ഗ്രാം കൂടി 1812 രൂപയായി. ഫെബ്രുവരി ഒന്നിന് ഇത് 1806 ആയിരുന്നു. തിരുവനന്തപുരത്ത് 1833 രൂപയും കോഴിക്കോട്ട് 1844 രൂപയുമാണ്. ഫെബ്രുവരി ഒന്നിന് ആറു രൂപ കുറച്ചിരുന്നു. എന്നാൽ അഞ്ചുതവണയായി 172.50 രൂപയാണ് കേന്ദ്രം വർധിപ്പിച്ചത്. നിരക്ക് വര്‍ധന റെസ്റ്റോറന്‍റുകൾ, ഹോട്ടലുകൾ, തുടങ്ങിയ ബിസിനസുകളില്‍ ഭക്ഷണത്തിന് വില വര്‍ധനവിലേക്ക് നയിക്കും. ഇത് സാധാരണക്കാർക്ക് ഇരുട്ടടിയാകും.

Post a Comment

Previous Post Next Post

AD01

 


AD02