കാണാതായിട്ട് ഏഴ് ദിവസം, ധരിച്ചിരുന്ന വസ്ത്രം സമീപത്തെ കാട്ടിൽ; കോഴിക്കോട് നിന്ന് കാണാതായ വയോധിക മരിച്ചനിലയിൽ

 



കോഴിക്കോട് കോടഞ്ചേരിയിൽ നിന്ന് കാണാതായ വയോധികയെ മരിച്ചനിലയിൽ കണ്ടെത്തി. മംഗലം വീട്ടിൽ ജാനു(75) ആണ് മരിച്ചത്. വയോധികയെ കാണാതായിട്ട് ഇന്നേക്ക് 7 ദിവസം. ഈ മാസം ഒന്നാം തിയതി മുതലാണ് വയോധികയെ കാണാതായത്. പോലീസും, ഡോഗ് സ്ക്വാഡും, നാട്ടുകാരും, സന്നദ്ധ സംഘടന പ്രവർത്തകരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു.ഇന്നലെ കാട്ടിൽ നിന്ന് വയോധികയുടെ വസ്ത്രങ്ങൾ കണ്ടെത്തിയിരുന്നു. വസ്ത്രം കണ്ടെത്തിയതിന് താഴെയാണ് മൃതദേഹം കണ്ടെത്തിയത്. വലിയകൊല്ലി പള്ളിക്കുന്നേൽ മലയിൽ നിന്നാണ് വസ്ത്രം ലഭിച്ചത്. പൊലീസിന്റെയും ടാസ്‌ക് ഫോഴ്‌സിന്റെയും തിരച്ചിൽ നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കാട്ടിലേക്ക് പോയെന്ന വിവരത്തിലാണ് തിരച്ചിൽ നടത്തിയിരുന്നത്.ഇന്ന് അതിരാവിലെ തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ജാനുവിന് ഓർമക്കുറവുണ്ടായിരുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. എങ്ങനെയാണ് വയോധിക ഇവിടെയത്തിയത് എന്നത് സംബന്ധിച്ച് വ്യക്തതയില്ല.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02