തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ഓക്സിജൻ ട്യൂബ് പൊട്ടിത്തെറിച്ചു; ജീവനക്കാരിക്ക് പരുക്ക്


തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ഓക്സിജൻ ട്യൂബ് പൊട്ടിത്തെറിച്ച് ജീവനക്കാരിക്ക് പരുക്ക്. നഴ്സിംഗ് അസിസ്റ്റന്റ് ഷൈലക്കാണ് പരുക്കേറ്റത്. അത്യാഹിത വിഭാഗത്തിലുള്ള ഓക്സിജൻ ട്യൂബ് പൊട്ടിത്തെറിക്കുകയായിരുന്നു. ഓക്സിജൻ അഡ്ജസ്റ്റ് ചെയ്യുന്ന ഫ്ലോ മീറ്ററാണ് അമിത മർദ്ദം കാരണം പൊട്ടിത്തെറിച്ചത്. കണ്ണിനു ഗുരുതരമായി പരിക്കേറ്റ ശൈലയെ കണ്ണാശുപത്രിയിൽ കൊണ്ടുപോയെങ്കിലും മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. കണ്ണിന് ശസ്ത്രക്രിയ വേണ്ടിവരും എന്നാണ് സൂചന.എങ്ങനെയാണ് പൊട്ടിത്തെറിച്ചത് എന്നുള്ളത് വ്യക്തമല്ല.

Post a Comment

Previous Post Next Post

AD01

 


AD02