ഓസ്‌ട്രേലിയയിലും റെക്കോർഡുകൾ തിരുത്തി എമ്പുരാൻ


മലയാളികൾ ഏറെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം എമ്പുരാന് ഓസ്ട്രേലിയയിലും വൻ വരവേൽപ്പ് നൽകാനൊരുങ്ങി ആരാധകർ. പ്രീ റിലീസ് കളക്ഷനിൽ ഓസ്ട്രേലിയയിലും ചിത്രം റെക്കോഡുകൾ തിരുത്തി മുന്നേറുകയാണ്. ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ റിലീസ് ചെയ്യുന്ന തിയറ്ററുകളുടെ എണ്ണത്തിലും ടിക്കറ്റ് വില്പനയിലും എമ്പുരാൻ തന്നെ രാജാവ്. എമ്പുരാൻ സർവകാല റെക്കോഡ് തിരുത്തി മുന്നേറുകയാണെന്ന് ചിത്രത്തിൻ്റെ ഓവർസീസ് വിതരണക്കാരായ സൈബർ സിസ്റ്റംസ് ഉടമ ജോൺ ഷിബു പറഞ്ഞു. ലൂസിഫറിന്റെ രണ്ടാം ഭാ​ഗമായി മുരളി ​ഗോപി തിരക്കഥയെഴുതി പൃഥിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനിൽ മോഹൻലാൽ, പൃഥിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ തുടങ്ങിയവർക്ക് പുറമേ വിദേശ താരങ്ങളുൾപ്പെടെ അണിനിരക്കുണ്ട്. മലയാളത്തിൽ ഇതുവരെ കാണാത്ത തരത്തിൽ വമ്പൻ സാങ്കേതിക മികവും ദൃശ്യ വിസ്മയവുമായി വരുന്ന ചിത്രത്തിന്റെ ട്രെയിലർ ആരാധകർക്കിടയിൽ തരം​ഗം തീർത്തിരിക്കുകയാണ്. ഈ മാസം 27ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുക.

Post a Comment

Previous Post Next Post

AD01

 


AD02