ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട ആശുപത്രിയില്‍ വീണ്ടും സുരക്ഷാ വീഴ്ച; ഗ്രേഡ് എസ്‌ഐ ഡ്യൂട്ടിക്കെത്തിയത് മദ്യപിച്ച് ലക്കുകെട്ട്


ആശുപത്രിയില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഗ്രേഡ് എസ്.ഐ മദ്യലഹരിയില്‍ ജോലിയ്ക്ക് എത്തി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഗ്രേഡ് എസ്.ഐ മദ്യലഹരിയില്‍ ജോലിചെയ്തുവെന്ന ആശുപത്രി അധികൃതരുടെ പരാതിയെതുടര്‍ന്ന് പൊലീസെത്തി ഗ്രേഡ് എസ്‌ഐയെ കസ്റ്റഡിയിലെടുത്തു. വൈദ്യ പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞു. പൂയപ്പള്ളി സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ പ്രകാശാണ് ജോലി സമയത്ത് മദ്യപിച്ച് ലക്ക് കെട്ട് സുരക്ഷാ ഭീഷണിയുണ്ടാക്കിയത്. ഡോ. വന്ദനാദാസിന്റെ കൊലപാതകത്തിലൂടെ വന്‍ സുരക്ഷാ വീഴ്ചയുണ്ടായ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് എയിഡ് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എസ്.ഐ മദ്യപിച്ച് ലക്ക് കെട്ടത്. വന്ദന ദാസിന്റെ കൊലപാതകത്തിന് ശേഷമാണ് താലൂക്ക് ആശുപത്രിയില്‍ ഗ്രേഡ് എസ്‌ഐ റാങ്കിലുള്ള ഒരാളെങ്കിലും ഉണ്ടാകണമെന്ന ഉത്തരവ് വന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കൊട്ടാരക്കര പൊലീസ് അറിയിച്ചു. പ്രകാശിനെതിരെ വകുപ്പ് തല നടപടിയ്ക്ക് സാധ്യതയുണ്ടെന്നാണ് വിവരം.

Post a Comment

Previous Post Next Post

AD01

 


AD02