യുജിസി സംസ്ഥാനത്തിൻ്റെ അവകാശങ്ങൾ കവർന്നെടുക്കുന്നു: മന്ത്രി ആർ ബിന്ദു


ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേന്ദ്രത്തിൻ്റെ അമിതമായ ഇടപെടലുകൾ ആണ് സമീപകാലത്ത് കണ്ടുവരുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു.യുഡിസിയുടെ കാര്യത്തിൽ സംസ്ഥാനത്തിന്റെ അവകാശങ്ങൾ കവർന്നെടുക്കുന്നുവെന്നും മുതൽ മുടക്കുന്ന സംസ്ഥാന സർക്കാരിന് അയിത്തം കൽപ്പിക്കുന്ന കാര്യങ്ങളാണ് അതിലുള്ളതെന്നും മന്ത്രി കുറ്റപ്പെടുത്തി. മുന്നോട്ടു നടക്കേണ്ട സമൂഹത്തെ ആണ് ഉന്നത വിദ്യാഭ്യാസ മേഖലയിലൂടെ വാർത്തെടുക്കേണ്ടതെന്നും പിന്നോട്ട് സഞ്ചാരിക്കേണ്ട അവസ്ഥ യുവത്വത്തിന് ഉണ്ടാക്കരുതെന്നും മന്ത്രി പറഞ്ഞു. മുന്നോട്ടുള്ള യാത്രയെ തുരങ്കം വെക്കുന്ന നിലപാട് ആണ് കേന്ദ്രത്തിൻ്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് പറഞ്ഞ മന്ത്രി ഗവർണറുടെ ഇടപെടലിലൂടെ പ്രയാസം നേരിട്ട പ്രയാസത്തെയും ചൂണ്ടിക്കാട്ടി. ഉന്നത വിദ്യാഭ്യാസ മേഖലയിൽ പൂർണ്ണമായും ഫണ്ട് വിനിയോഗിക്കുന്നത് സംസ്ഥാനമാണ്. ആശയപരമായി സർവ്വകലാശാലകളെ പിന്നോട്ടടിക്കുകയാണ് ഇതിന്റെ ലക്ഷ്യം. നൂറ്റാണ്ടുകളുടെ ചരിത്രം തന്നെ എൻസിഇആർടി പാഠപുസ്തകങ്ങളിൽ നിന്നും നീക്കം ചെയ്യുന്ന നടപടികൾ ഉണ്ടാകുന്നുണ്ട്. അക്കാഡമിക് നിലവാരത്തെക്കാൾ ഗുണനിലവാരം ഉറപ്പാക്കുന്ന നയമല്ല വി.സി. നിയമനത്തിൽ കരടിലുള്ളതെന്നും ഇത് സർവ്വകലാശാലകളുടെ ഗുണനിലവാരം ഇല്ലാതെയാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post

AD01

 


AD02