ഉളിക്കൽ: നുച്യാട് കാവ് ദേവസ്യം ശ്രീ ചുഴലി ഭഗവതി ക്ഷേത്രം പാട്ട് മഹോത്സവത്തിന്റെ ഭാഗമായി നോട്ടീസ് പ്രകാശനം ചെയ്തു. ഇന്ന് രാവിലെ ക്ഷേത്ര നടയിൽ വച്ച് ആഘോഷ കമ്മിറ്റി പ്രസിഡണ്ട് മഹേഷ് പി.വിയിൽ നിന്ന് ക്ഷേത്ര മേൽശാന്തി പരമേശ്വരൻ നമ്പൂതിരി ഏറ്റുവാങ്ങി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുതുശ്ശേരി ഇല്ലത്ത് വിഷ്ണു നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലും പാരമ്പര്യ ഊരാളൻ എസ്. കെ. കുഞ്ഞിരാമൻ നായരുടെ മഹനീയ സാന്നിധ്യത്തിൽ 2025 ഏപ്രിൽ 6, 7, 8 നടക്കും. ഏപ്രിൽ 6 ഞായറാഴ്ച് കോക്കാട് ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രപരിസരത്ത് നിന്ന് കലവറ നിറയ്ക്കൽ. തുടർന്ന് സാംസ്‌കാരിക സമ്മേളനം. ആഘോഷ കമ്മിറ്റി സെക്രട്ടറി രാജേഷ് ആലക്കണ്ടി സ്വാഗതവും ആഘോഷ കമ്മിറ്റി പ്രസിഡണ്ട് മഹേഷ് പി.വി അധ്യക്ഷത വഹിക്കും. ഡോ.എം.പി. ചന്ദ്രാംഗദൻ ഉദ്ഘാടനം ചെയ്യും. നുച്യാട് ചുഴലി ഭഗവതി ക്ഷേത്രം ചെയർമാൻ മനോജ് പി.വി, ട്രസ്റ്റി മെമ്പർ റോയ് എൻ.കെ എന്നിവർ ആശംസയും എക്സ്സിക്യൂട്ടിവ് ഓഫീസർ അനീഷ് വി.എൻ നന്ദി പറയും. രാത്രി 8 മണിക്ക് ചിലങ്ക ടീം നുച്യാട് അവതരിപ്പിക്കുന്ന കോലാട്ടം, തുടർന്ന് വൈഗ ഷിനോജ് അവതരിപ്പിക്കുന്ന ക്ലാസിക്കൽ ഡാൻസ്. ചിലങ്ക നുച്യാട് അവതരിപ്പിക്കുന്ന ക്ലാസിക്കൽ ഡാൻസ്, സെമി ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, കലാക്ഷേത്ര കോക്കാട് അവതരിപ്പിക്കുന്ന ഡാൻസ് പ്രോഗ്രാമും നടക്കും.
ഏപ്രിൽ 7ന് രാത്രി 7 മണിക്ക് നെല്ലൂർ അംഗൻവാടി കുട്ടികളുടെ വിവിധ കലാപരിപാടികളും ഫ്യൂഷൻ തിരുവാതിരയും നടക്കും. രാത്രി 8 മണിക്ക് ചിലങ്ക ന്യത്തവേദി നുച്യാട് അവതരിപ്പിക്കുന്ന കൈക്കൊട്ടിക്കളി വീരനാട്യവും തുടർന്ന് യങ് സ്റ്റാർ കണ്ണൂർ അവതരിപ്പിക്കുന്ന മെഗാഷോയും നടക്കും. ചെയർമാൻ മനോജ്, ആഘോഷ കമ്മിറ്റി സെക്രട്ടറി രാജേഷ് ആലക്കണ്ടി, ക്ഷേത്രം ജീവനക്കാരായ വിനോദ്, രമേശൻ, നാരായണൻ, കമ്മിറ്റി അംഗങ്ങളായ സനീഷ് കൃഷ്ണ, സജിന ഷൈജു, അജിത്ത്, തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
Post a Comment